---
title: "സ്വപ്നം പൂർത്തിയാക്കാൻ; സഗീഷ് ബാക്കിവെച്ച രക്തദാന ക്യാമ്പ് ഉടൻ"
english_title: "To complete the dream; The blood donation camp left by Sagish soon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98876/to-complete-the-dream-the-blood-donation-camp-left-by-sagish-soon"
published_at: "2023-02-22T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5ff6bd274b_vadakara.jpg"
keywords: []
---

# സ്വപ്നം പൂർത്തിയാക്കാൻ; സഗീഷ് ബാക്കിവെച്ച രക്തദാന ക്യാമ്പ് ഉടൻ

> **Lead Summary:** ** വടകര**: സഗീഷ് ബാക്കിവെച്ച സ്വപ്നം പൂർത്തിയാക്കാൻ സുഹൃത്തുക്കൾ. സാംസ്കാരിക സംഘടനയായ ഗ്രാമം യുഎഇയുടെ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ സഗീഷിന്റെ ഓർമ്മയ്ക്കായി ദുബായിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

** വടകര**: സഗീഷ് ബാക്കിവെച്ച സ്വപ്നം പൂർത്തിയാക്കാൻ സുഹൃത്തുക്കൾ. സാംസ്കാരിക സംഘടനയായ ഗ്രാമം യുഎഇയുടെ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ സഗീഷിന്റെ ഓർമ്മയ്ക്കായി ദുബായിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാർച്ച് 5 ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ച ഒരു മണി വരെ ദുബായിലെ അൽബറഹ ആശുപത്രിയിലാണ് ക്യാമ്പ്.

മടപ്പള്ളി അറയ്ക്കൽ സ്വദേശി സഗീഷ് ഈ മാസം ഒൻപതിനാണ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ അന്തരിച്ചത്.

യുഎഇയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ പ്രവർത്തനങ്ങൾക്കിടയിലായിരുന്നു സഗീഷിന്റെ അപ്രതീക്ഷിത വേർപാട്.

ബർദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ 10 വർഷമായി അക്കൗണ്ടന്റായി ജോലിചെയ്ത് വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98876/to-complete-the-dream-the-blood-donation-camp-left-by-sagish-soon)