---
title: "സ്വഭാവ ദൂഷ്യം; അധ്യാപകനെതിരെ വിദ്യാർത്ഥിനിയുടെ പരാതി "
english_title: "bad character; Complaint of the student against the teacher"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98896/bad-character-complaint-of-the-student-against-the-teacher"
published_at: "2023-02-22T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f614ba111e8_arrest.jpg"
keywords: []
---

# സ്വഭാവ ദൂഷ്യം; അധ്യാപകനെതിരെ വിദ്യാർത്ഥിനിയുടെ പരാതി 

> **Lead Summary:** **അഴിയൂർ: **അഴിയൂരിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായി പരാതി.

## Article Content

**അഴിയൂർ: **അഴിയൂരിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായി പരാതി.

പരീക്ഷ എഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയോടാണ് അധ്യാപകൻ അപമര്യാദയായി പെരുമാറിയത് . കഴിഞ്ഞ ദിവസം കമ്പ്യൂട്ടർ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനിയോടാണ് അധ്യാപകൻ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്.

വിദ്യാർത്ഥിനിയുടെ മാതാവ് ഇത് സംബന്ധിച്ച് ചോമ്പാല പൊലീസിൽ പരാതി നൽകി. പൊലീസ് വിദ്യാർത്ഥിനിയുടെ മൊഴി എടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ അധികൃതർക്കും ബന്ധുക്കൾ പരാതി അറിയിച്ചിട്ടുണ്ട്.

എസ് ഐ ശിവൻ ചോടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണാർത്ഥം ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98896/bad-character-complaint-of-the-student-against-the-teacher)