---
title: "സ്വീകരണം നൽകി; വ്യാപാരി വാഹന ജാഥക്ക് സ്വീകരണം"
english_title: "The Trade Union Coordinating Committee welcomed the protest march."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98902/the-trade-union-coordinating-committee-welcomed-the-protest-march"
published_at: "2023-02-22T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f61a0ff1ae4_ekopana_samithi_sweekaranam.jpg"
keywords: []
---

# സ്വീകരണം നൽകി; വ്യാപാരി വാഹന ജാഥക്ക് സ്വീകരണം

> **Lead Summary:** ** വടകര : **വ്യാപാരി വ്യവസായി ഏകോപന സമിതി സമര പ്രഖ്യാപന ജാഥക്ക് സ്വീകരണം നൽകി. മണ്ഡലം അതിർത്തിയായ ഓർക്കാട്ടേരിയിൽ വെച്ച് മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

## Article Content

** വടകര : **വ്യാപാരി വ്യവസായി ഏകോപന സമിതി സമര പ്രഖ്യാപന ജാഥക്ക് സ്വീകരണം നൽകി. മണ്ഡലം അതിർത്തിയായ ഓർക്കാട്ടേരിയിൽ വെച്ച് മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

അനേകം വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രമായ വടകര പുതിയ സ്റ്റാൻഡിലേക്ക് ജാഥയെ ആനയിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി ക്യാപ്റ്റനും, ജില്ലാ ട്രഷറർ വി.സുനിൽ കുമാർ വൈസ് ക്യാപ് റ്റനും, ജില്ലാ വൈസ് പ്രസിഡണ്ട് ഏരത്ത് ഇക്ബാൽ ഡയറക്ടറുമായ ജാഥയുടെ സ്വീകരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് എ.കെ. ജലീൽ അധ്യക്ഷത വഹിച്ചു.

വടകര മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് അബ്ദുസലാം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ മുക്കാളി, ലത്തീഫ് കുറ്റ്യാടി, മനാഫ് കാപ്പാട്, മണിയോത്ത് മൂസ, ബാബു കൈലാസ്, വി. ഇബ്രാഹിം ഹാജി, വിജയലക്ഷ്മി, അമൽ വടകര, റിയാസ് കുനിയിൽ, പി.എ. അബ്ദുൽ ഖാദർ, കെ. ഇ ഇസ്മായിൽ, എന്നിവർ സംസാരിച്ചു.

ഹനീഫ, ടി.എൻ.കെ.പ്രഭാകരൻ, ലത്തീഫ് വടകര, സുബൈർ ചോറോട് , മുഹമ്മദലി, ശ്രീജിത്ത്, സാജിദ്, എ. പ്രദീപ്, അബൂബക്കർ ഹാജി, എ. ജലീൽ , വിനോദൻ പുനത്തിൽ, ധർമ്മരാജ് , നിധീഷ് , റഊഫ്, രാഖീഷ് , വി ജേഷ്, ശ്രീജിത്ത്, സിറാജ്, നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98902/the-trade-union-coordinating-committee-welcomed-the-protest-march)