---
title: "ഡിജിറ്റലായി; ക്ലാസ് റൂം ഇനി ഡിജിറ്റൽ "
english_title: "digitally; The classroom is now digital "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98915/digitally-the-classroom-is-now-digital"
published_at: "2023-02-22T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6258abd74f_inaguaration.jpg"
keywords: []
---

# ഡിജിറ്റലായി; ക്ലാസ് റൂം ഇനി ഡിജിറ്റൽ 

> **Lead Summary:** **ആയഞ്ചേരി: **കടമേരി യുപി സ്കൂളിൽ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിലാണ് ക്ലാസ് റൂം ഡിജിറ്റൽ വൽക്കരിച്ചത്.

## Article Content

**ആയഞ്ചേരി: **കടമേരി യുപി സ്കൂളിൽ ഡിജിറ്റൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതിയുടെ നേതൃത്വത്തിലാണ് ക്ലാസ് റൂം ഡിജിറ്റൽ വൽക്കരിച്ചത്.

ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ കളത്തിൽ അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ ഷൈബ മല്ലിവീട്ടിൽ, മാനേജർ പി കെ സുരേഷ്, പി കെ രാജേഷ്, ഹാരിസ് മുറിച്ചാണ്ടി, കെ കെ നാരായണൻ മാസ്റ്റർ, ദിനേശൻ ചന്തംകണ്ടി, വി കെ അബൂബക്കർ മാസ്റ്റർ, ശിവാനന്ദൻ പി കെ, കെ വി അബ്ദുൽ സലീം മാസ്റ്റർ, മുഹമ്മദ് തൻസീൽ ഇസ്മയിൽ, കെ കെ സൂരജ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98915/digitally-the-classroom-is-now-digital)