---
title: "അഴിയൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍  അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കൈമാറി"
english_title: "Azhiyoor North LP School To construct the building for the Anganwadi Place handed over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9892/azhiyoor-north-lp-school-to-construct-the-building-for-the-anganwadi-place-handed-over"
published_at: "2021-11-10T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b9f456bed1_azhiyoor gp .jpg"
keywords: []
---

# അഴിയൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍  അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം കൈമാറി

> **Lead Summary:** **അഴിയൂര്‍ :** സ്വന്തമായി സ്ഥലം ഇല്ലാത്ത അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ ചോമ്പാല്‍ നോര്‍ത്ത് എല്‍ പി സ്‌കൂള്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് നാട്ടുകാരുടെ ശ്രമഫലമായി 2 സെന്റ് സ്ഥലം വിലക്ക് വാങ്ങി നല്‍കി. നോര്‍ത്ത് എല്‍ പി സ്‌കൂള്‍ മാനേജര്‍ നാലകത്ത് പ്രകാശന്‍ ആണ് നാമമാത്രമായ തുകയ്ക്ക് സ്ഥലം അംഗന്‍വാടി നിര്‍മ്മിക്കുവാന്‍ നല്‍കിയത്.

## Article Content

**അഴിയൂര്‍ :** സ്വന്തമായി സ്ഥലം ഇല്ലാത്ത അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ ചോമ്പാല്‍ നോര്‍ത്ത് എല്‍ പി സ്‌കൂള്‍ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് നാട്ടുകാരുടെ ശ്രമഫലമായി 2 സെന്റ് സ്ഥലം വിലക്ക് വാങ്ങി നല്‍കി. നോര്‍ത്ത് എല്‍ പി സ്‌കൂള്‍ മാനേജര്‍ നാലകത്ത് പ്രകാശന്‍ ആണ് നാമമാത്രമായ തുകയ്ക്ക് സ്ഥലം അംഗന്‍വാടി നിര്‍മ്മിക്കുവാന്‍ നല്‍കിയത്.

വാര്‍ഡ് മെമ്പര്‍ പ്രമോദ് മാട്ടാണ്ടിയിയുടെ നേതൃത്വത്തില്‍ അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി മുന്‍കൈ എടുത്താണ് ദീര്‍ഘകാലത്തെ ജനങ്ങളുടെ ആവശ്യം സഫലീകരിച്ചത്. അംഗന്‍വാടി നിര്‍മ്മിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പ് 15 ലക്ഷം രൂപയും വടകര ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

സ്ഥലത്തിന്റെ ആധാരം വാര്‍ഡ് മെമ്പര്‍ പ്രമോദ് മാട്ടാണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറെ ഏല്‍പ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, അംഗന്‍വാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ പി.ബാബുരാജ്, സികെ സുജിത്ത് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9892/azhiyoor-north-lp-school-to-construct-the-building-for-the-anganwadi-place-handed-over)