---
title: "അവഗണയ്‌ക്കെതിരെ; വയോജനങ്ങളുടെ വാഹന പ്രചരണ ജാഥ"
english_title: "The elderly are on the scene with the vehicle campaign."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/98922/the-elderly-are-on-the-scene-with-the-vehicle-campaign"
published_at: "2023-02-22T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f62adb40166_vahana_pracharana_jadha.jpg"
keywords: []
---

# അവഗണയ്‌ക്കെതിരെ; വയോജനങ്ങളുടെ വാഹന പ്രചരണ ജാഥ

> **Lead Summary:** **വടകര: **വാഹന പ്രചരണ ജാഥയുമായി വയോജനങ്ങൾ രംഗത്ത്. റെയിൽവേ ആനുകൂല്യം വെട്ടിക്കുറച്ചതിനെതിരെ, പെൻഷൻ ഉപഭോക്താക്കൾക്ക് കർശന നിർദ്ദേശങ്ങൾ അടിച്ചേൽപ്പിച്ചതിനെതിരെയുമാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്.

## Article Content

**വടകര: **വാഹന പ്രചരണ ജാഥയുമായി വയോജനങ്ങൾ രംഗത്ത്. റെയിൽവേ ആനുകൂല്യം വെട്ടിക്കുറച്ചതിനെതിരെ, പെൻഷൻ ഉപഭോക്താക്കൾക്ക് കർശന നിർദ്ദേശങ്ങൾ അടിച്ചേൽപ്പിച്ചതിനെതിരെയുമാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്.

മാർച്ച് 5 ന് വടകരയിൽ നിന്ന് പുറപ്പെടുന്ന ജാഥ വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലൂടെ വ്യത്യസ്ത മേഖലകൾ കടന്ന് എട്ടിന് സിവിൽ സ്റ്റേഷനിൽ സമാപിക്കും.

സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി കുമാരൻ ഉദ്ഘാടനം ചെയ്യും. സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ്ണയും നടക്കും.

പെൻഷൻ ഭവനിൽ ചേർന്ന സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സംയുക്ത യോഗത്തിൽ സംസ്ഥാന, ജില്ലാ, യൂണിറ്റ്, ഭാരവാഹികളടക്കം 86 പേർ പങ്കെടുത്തു.

നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നടപടിയും പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രതിഷേധ ജാഥ സംസ്ഥാനത്തുടനീളം വ്യാപിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. യോഗത്തിൽ കെ രാജീവൻ അധ്യക്ഷത വഹിച്ചു.

സോമൻ ചാലിൽ, ബാലൻ കുറുപ്പ്, പൂതേരി ദാമോദരൻ നായർ, ഇ കെ അബൂബക്കർ മാസ്റ്റർ, കെ എം ശ്രീധരൻ, രാമചന്ദ്രൻ നായർ, ടി ബാലകൃഷ്ണൻ, ഇ.സി ബാലൻ, ബാലൻ കേളോത്ത്, ഉണ്ണിയേരിക്കുട്ടി, ആർ പി രവീന്ദ്രൻ, അഹമ്മദ് കുറ്റ്യാടി, ഗിരിജാഭായ് തുടങ്ങി യൂണിറ്റുകളിലെ മെമ്പർമാരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/98922/the-elderly-are-on-the-scene-with-the-vehicle-campaign)