---
title: "ഓർക്കാട്ടേരി എൽപി സ്കൂൾ 'നളന്ദ' കായികമേള സംഘടിപ്പിച്ചു "
english_title: "Orkattery LP School organized 'Nalanda' sports fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99078/orkattery-lp-school-organized-nalanda-sports-fair-new"
published_at: "2023-02-23T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f71abfd57c5_orkkattery_school.jpg"
keywords: []
---

# ഓർക്കാട്ടേരി എൽപി സ്കൂൾ 'നളന്ദ' കായികമേള സംഘടിപ്പിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: **ഓർക്കാട്ടേരി** **എൽപി സ്കൂൾ നളന്ദ നഴ്സറി സ്കൂളിലെ എൽകെജി ,യുകെജി വിദ്യാർത്ഥികൾക്കുള്ള കായികമേള സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ചു.

## Article Content

**ഓർക്കാട്ടേരി: **ഓർക്കാട്ടേരി** **എൽപി സ്കൂൾ നളന്ദ നഴ്സറി സ്കൂളിലെ എൽകെജി ,യുകെജി വിദ്യാർത്ഥികൾക്കുള്ള കായികമേള സ്കൂൾ മൈതാനിയിൽ സംഘടിപ്പിച്ചു.

തവളച്ചാട്ടം, ഉരുളക്കിഴങ്ങ് പൊറുക്കൽ, തുടങ്ങി നിരവധി മത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. കായികമേള ദേശീയ ജൂനിയർ വോളിബോൾ ടീമിൽ യോഗ്യത നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ദിൽക്കർ ഉദ്ഘാടനം ചെയ്തു.

നളന്ദാ നഴ്സറി സ്കൂൾ പിടിഎ പ്രസിഡണ്ട് എം സി അഹമ്മദ് അധ്യക്ഷനായി, സ്കൂൾ പ്രധാന അധ്യാപിക കെ ബീന, സുമാനന്ദിനി, പി കിരൺജിത്ത്, ഇ പി രാജേഷ്, പ്രമീള എന്നിവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99078/orkattery-lp-school-organized-nalanda-sports-fair-new)