---
title: "ദേശീയപാത സ്ഥലമെടുപ്പ് : വ്യാപാരികളും കര്‍മസമിതിയും പ്രക്ഷോഭത്തിലേക്ക്"
english_title: " NH land acquisition: Traders and action committee to agitation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/9908/nh-land-acquisition-traders-and-action-committee-to-agitation"
published_at: "2021-11-10T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618bb2ddcc817_PRESS MEET PHOTO.jpg"
keywords: []
---

# ദേശീയപാത സ്ഥലമെടുപ്പ് : വ്യാപാരികളും കര്‍മസമിതിയും പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരവും വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും ഉറപ്പാക്കുക, നിയമപരമായ നോട്ടീസ് നല്‍കി മാത്രം കുടിയൊഴിപ്പിക്കുക, കെട്ടിടങ്ങളിലെ ചമയങ്ങളുടെ വില വ്യാപാരികള്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുമെന്ന് വടകര മര്‍ച്ചന്‍സ് അസോസിയേഷന്‍ ദേശീയപാത കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരവും വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും ഉറപ്പാക്കുക, നിയമപരമായ നോട്ടീസ് നല്‍കി മാത്രം കുടിയൊഴിപ്പിക്കുക, കെട്ടിടങ്ങളിലെ ചമയങ്ങളുടെ വില വ്യാപാരികള്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭം നടത്തുമെന്ന് വടകര മര്‍ച്ചന്‍സ് അസോസിയേഷന്‍ ദേശീയപാത കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 12 ന് കാലത്ത് പത്തിന് എല്‍.എ.എന്‍.എച്ച് തഹസില്‍ദാരുടെ ഓഫീസിലേക്ക് മാര്‍ച്ചും നില്‍പ്പ് സമരവും നടത്തും. കാലത്ത് 9.30 ന് വടകര പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. നില്‍പ്പ് സമരം കര്‍മ്മസമിതി ജില്ലാ കണ്‍വീനര്‍ എ.ടി.മഹേഷ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമവ്യവസ്ഥ പ്രകാരം നഷ്ടപരിഹാരവും പുനരധി വാസവും നല്‍കണമെന്നും കെട്ടിടം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതുപാലിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. നിലവിലുള്ള നിയമം നടപ്പിലാക്കാന്‍ കോടതിയെ സമീപിക്കേണ്ട അവസ്ഥയാണെന്ന് അടക്കം രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്.

കച്ചവട സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് അധികൃതര്‍ നിലപാട് വ്യക്തമാക്കണം. 200ല്‍പരം പരാതികളാണ് തഹസില്‍ദാരുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. ഒന്നിന് പോലും പരിഹാരമായിട്ടില്ല. കെട്ടിടവില നിര്‍ണ്ണയത്തില്‍ വലിയ അപാകതകള്‍ വന്ന് ചേര്‍ന്നതായി നേതാക്കള്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ നഷ്ടപരിഹാരവും പുനരധി വാസവും നല്‍കിയിട്ടും കോഴിക്കോട് ജില്ലയോട് കാണിക്കുന്ന അവഗണന യ്‌ക്കെതിരെ വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും. സ്ഥലമെടുപ്പിന്റെ മറവില്‍ റവന്യൂ അധികൃതരും ദേശീയപാത ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. വീടുകളില്‍ അതോറിറ്റിയും വ്യാപാരികളെ നിന്ന് നിയമവിരുദ്ധമായി കുടിയൊഴിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. നഷ്ടപരിഹാരം ലഭിക്കാതെ കുടിയൊഴിഞ്ഞ് പോകില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍സലാം , കര്‍മസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, പി എ ഖാദര്‍, , ജലീല്‍ എ കെ, ഹരീഷ് ജയരാജ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/9908/nh-land-acquisition-traders-and-action-committee-to-agitation)