---
title: "പൊലിയുന്ന ജീവനുകൾ; അപകടത്തിൽ പരിക്കേറ്റ വടകര സ്വദേശി മരിച്ചു  "
english_title: "A resident of Vadakara died after being seriously injured in a bike accident."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99086/a-resident-of-vadakara-died-after-being-seriously-injured-in-a-bike-accident"
published_at: "2023-02-23T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f7234017ec8_death.jpg"
keywords: []
---

# പൊലിയുന്ന ജീവനുകൾ; അപകടത്തിൽ പരിക്കേറ്റ വടകര സ്വദേശി മരിച്ചു  

> **Lead Summary:** ** വടകര:** മലപ്പുറം വളാഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി മരിച്ചു. ചോറോട് മാങ്ങാട്ടുപാറ ഭാരത് ഗ്യാസ് ഗോഡൗണിന് സമീപം '(അർശിൽ' ) പുത്തലത്ത് വാഴയിൽ നസീമുദ്ദീൻ ആണ് മരിച്ചത്.

## Article Content

** വടകര:** മലപ്പുറം വളാഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശി മരിച്ചു. ചോറോട് മാങ്ങാട്ടുപാറ ഭാരത് ഗ്യാസ് ഗോഡൗണിന് സമീപം '(അർശിൽ' ) പുത്തലത്ത് വാഴയിൽ നസീമുദ്ദീൻ ആണ് മരിച്ചത്.

വളാഞ്ചേരി വട്ടപ്പാറ പഴയ സി ഐ ഓഫീസിന് സമീപം ഇന്നലെ രാത്രി 10: 30 ഓടെയാണ് അപകടം നടന്നത്. രക്തം വാർന്ന നിലയിൽ നസീമുദ്ധീനെ കണ്ടെത്തുകയായിരുന്നു.

അപകടത്തിൽ വയറിന് പരിക്കേറ്റിരുന്നു. റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് ഗാർമെൻറ്സ് യൂണിറ്റിൽ ജോലി ചെയ്യുന്ന നസീമുദ്ധീൻ കുടുംബത്തോടൊപ്പം കുറച്ചുകാലമായി കുന്ദമംഗലത്താണ് താമസം.

ജോലി സംബന്ധമായ കാര്യങ്ങൾക്ക് പോയി മടങ്ങുമ്പോഴാണ് അപകടം എന്ന് കരുതുന്നു. വടകര ശാദീ മഹലിന് സമീപം പുത്തലത്ത് വാഴയിൽ നാസറിന്റെയും, ഫാത്തിമയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99086/a-resident-of-vadakara-died-after-being-seriously-injured-in-a-bike-accident)