---
title: "അധ്യാപകനെ മാറ്റുക; കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കുക - എസ്.ഡി.പി.ഐ"
english_title: "change the teacher; Undergo counseling for children SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99102/change-the-teacher-undergo-counseling-for-children-sdpi"
published_at: "2023-02-23T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f73477a48af_sdpi.jpg"
keywords: []
---

# അധ്യാപകനെ മാറ്റുക; കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കുക - എസ്.ഡി.പി.ഐ

> **Lead Summary:** **വടകര:** മേമുണ്ട സ്കൂൾ അധ്യാപകനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തി,കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് എസ്.ഡി.പി.ഐ.

## Article Content

**വടകര:** മേമുണ്ട സ്കൂൾ അധ്യാപകനെ സർവ്വീസിൽ നിന്ന് മാറ്റി നിർത്തി,കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് എസ്.ഡി.പി.ഐ.

അഴിയൂരിൽ പരീക്ഷക്കിടെ പ്ലസ്ടു വിദ്യാത്ഥിനിയെ പീഡിപ്പിച്ച് പോക്സോ കേസിൽ അറസ്റ്റിലായ മേമുണ്ട സ്കൂളിലെ അധ്യാപകനെ സർവ്വീസിൽ നിന്നും മാറ്റി നിർത്തി പ്രസ്തുത സ്കൂളിലെ കുട്ടികളെ കൂടി കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് എസ് ഡി പി ഐ.

 കുറ്റ്യാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അഴിയൂരിൽ പ്രാക്ടിക്കൽ പരീക്ഷക്കിടെ ലാബിൽ വെച്ചു വിദ്യാർത്ഥിനിയെ ശാരീരിക അറാസ്മെൻ്റിന് വിധേയമാക്കിയതിന് റിമാൻ്റിലായ അധ്യാപകൻ സമാനമായ രീതിയിൽ മേമുണ്ട എച്ച് എസ് എസിലെ കുട്ടികളോടും പെരുമാറിയിട്ടുണ്ടാവും.

അതുകൊണ്ട് തന്നെ സ്കൂൾ പിടിഎ കമ്മറ്റി ഇതിൽ ഇടപെട്ടു ഉടൻ വ്യക്തത വരുത്തേണ്ടതുണ്ട് . ഈ അധ്യാപകൻ നിരപരാധിയാണെന്നും, ഇദ്ദേഹത്തെ കുടുക്കിയതാണെന്നുമുള്ള ചില കോണുകളിലെ അഭിപ്രായത്തിന് വിരുദ്ധമായ രീതിയിലാണ് ഇദ്ദേഹത്തിൻ്റെ ചെയ്തികളെന്ന് അഴിയൂർ കേസിൽ നിന്നും വ്യക്തമാക്കുന്നുണ്ട് .

ഉയർന്ന പൊലീസുകാരുടെ ഇടപെടലും അറസ്റ്റും അതാണ് തെളിയിക്കുന്നത് .പ്രാക്ടിക്കൽ പരീക്ഷാ ലാബിൽ വെച്ചു വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് കുട്ടിയുടെ സ്പർശിക്കാൻ പാടില്ലാത്ത സ്ഥലങ്ങളിൽ സ്പർശിച്ചു കുട്ടിയെ പീഡിപ്പിച്ചതിന് വ്യക്തമായ മൊഴിയുണ്ട്.

ആ അടിസ്ഥാനത്തിലാണ് ചോമ്പാൽ പൊലീസ് മേമുണ്ട സ്കൂളിലെ ഈ അധ്യാപകനെ അറസ്റ്റു ചെയ്തത്. ഈ വസ്തുത ഏറെ ഗൗരവപരമാണ് . കാര്യങ്ങൾ ഇതായിരിക്കെ മേമുണ്ട സ്കൂളിലെ കുട്ടികളും സ്വാഭാവികമായും സമാനമായ ടോർച്ചറിങ്ങിന് വിധേയമായിട്ടുണ്ടാവാം .

അതുകൊണ്ട് പൊലീസ് ഈ കേസ് പ്രാധാന്യപൂർവ്വം അന്വേഷണം നടത്തി നടപടി സ്വീകരിച്ചു രക്ഷിതാക്കളുടെ ഭയം അകറ്റേൻ്റതുണ്ട് . ഇത്തരം അധ്യാപകർ സമൂഹത്തിൻ്റേയും, അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളുടെയും; സൽപ്പേരിന് കളങ്കം വരുത്തുന്നവരാണ് .

പൊലീസ് ഈ കേസിൽ നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റക്കാരനായ അധ്യാപകന് മതിയായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് എസ് ഡി പി ഐ ആവശ്യപ്പെട്ടു.

യോഗത്തിൽ എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് റഹീം മാസ്റ്റർ ,സെക്രട്ടറി നവാസ് കണ്ണാടി, അബ്ദുല്ല മാസ്റ്റർ എളയടം, സൂപ്പി മാസ്റ്റർ കുറ്റ്യാടി, സാദിഖ് ബാങ്ക് റോഡ്, നദീർ മാസ്റ്റർ വേളം, റഷീദ് മാസ്റ്റർ കടമേരി, സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99102/change-the-teacher-undergo-counseling-for-children-sdpi)