---
title: "മികച്ച വില്ലേജ് ഓഫീസറെ ജനകീയ സമിതി അനുമോദിച്ചു"
english_title: "The best village officer was felicitated by the popular committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99128/the-best-village-officer-was-felicitated-by-the-popular-committee"
published_at: "2023-02-23T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f749a98c2ff_k_r_shalini.jpg"
keywords: []
---

# മികച്ച വില്ലേജ് ഓഫീസറെ ജനകീയ സമിതി അനുമോദിച്ചു

> **Lead Summary:** **വടകര : **സംസ്ഥാന റവന്യു വകുപ്പിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം ലഭിച്ച തിരുവള്ളൂർ ജനകീയ വില്ലേജ് ഓഫീസർ കെ ആർ ശാലിനിയെ വില്ലേജ് തല ജനകീയ സമിതി ആദരിച്ചു.

## Article Content

**വടകര : **സംസ്ഥാന റവന്യു വകുപ്പിന്റെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം ലഭിച്ച തിരുവള്ളൂർ ജനകീയ വില്ലേജ് ഓഫീസർ കെ ആർ ശാലിനിയെ വില്ലേജ് തല ജനകീയ സമിതി ആദരിച്ചു.

ജനകീയ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉപഹാരം നൽകി, പൊന്നാട അണിയിച്ചു.

സമിതി അംഗങ്ങളായ എംസി പ്രേമചന്ദ്രൻ, കെ കെ ശങ്കരൻ, ചാലിൽ രാമകൃഷ്ണൻ, ആർ കെ മുഹമ്മദ്, പി പി രാജൻ, വടയക്കണ്ടി നാരായണൻ, മഠത്തിൽ ബാലകൃഷ്ണൻ, എം ചന്ദ്രശേഖരൻ, ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.

ജനപ്രതിനിധികൾ വില്ലേജ് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. കെ ആർ ശാലിനി മറുപടി പ്രസംഗം നടത്തി. ഫെബ്രുവരി 24ന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.

**

 തിരുവള്ളൂർ:** സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് തിരുവള്ളൂർ വില്ലേജ് ഓഫീസർ ശാലിനി കെ. ആറിന് .

ജനങ്ങൾക്ക് കാര്യക്ഷമമായും സുതാര്യമായും സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിൽ ആത്മാർത്ഥമായ പരിശ്രമം നടത്തുന്ന വില്ലേജ് ഓഫീസറാണ് ശാലിനി കെ. ആർ .

പ്രളയം ,കോവിഡ് കാല ഘട്ടത്തിൽ രാവെന്നോ, പകലെന്നോ ഭേദമില്ലാതെ നടത്തിയ ഏകോപനവും ഇടപെടലും വില്ലേജ് ഓഫിസറെ ജനകീയയാക്കി.

ഇതുകൊണ്ടാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറാക്കി ശാലിനി കെ. ആറിനെ മാറ്റിയത്. അവാർഡ് നേട്ടത്തിൽ തിരുവള്ളൂർ വില്ലേജും, ഗ്രാമവും, അതിയായ ആഹ്ലാദത്തിലാണ്.

ആദ്യമായാണ് തിരുവള്ളൂർ വില്ലേജിന് സംസ്ഥാനത്ത് മികച്ച വില്ലേജ് ഓഫീസർ എന്നുള്ള നിലയിൽ അവാർഡ് ലഭിക്കുന്നത്. ഇത് ഒരു നാടിനെയാകെ ഉത്സവ പ്രതീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99128/the-best-village-officer-was-felicitated-by-the-popular-committee)