---
title: "മികച്ച സർവ്വേയർ; സംസ്ഥാന പുരസ്കാര നിറവിൽ അഫ്സത്ത് "
english_title: "Best Surveyor; Afsat on state award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99170/best-surveyor-afsat-on-state-award"
published_at: "2023-02-23T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f77fd4ce678_afsath.jpg"
keywords: []
---

# മികച്ച സർവ്വേയർ; സംസ്ഥാന പുരസ്കാര നിറവിൽ അഫ്സത്ത് 

> **Lead Summary:** ** പയ്യോളി: **കാലതാമസമില്ലാതെ സർവ്വേ നടപടികൾ പൂർത്തിയാക്കി സംസ്ഥാന പുരസ്കാര നിറവിൽ പയ്യോളി സ്വദേശിനി അഫ്സത്ത്. കോഴിക്കോട് ജില്ലയിലെ മികച്ച സർവേയർക്കുള്ള അവാർഡിനാണ് അഫ്സത്ത് അർഹയായത്.

## Article Content

** പയ്യോളി: **കാലതാമസമില്ലാതെ സർവ്വേ നടപടികൾ പൂർത്തിയാക്കി സംസ്ഥാന പുരസ്കാര നിറവിൽ പയ്യോളി സ്വദേശിനി അഫ്സത്ത്. കോഴിക്കോട് ജില്ലയിലെ മികച്ച സർവേയർക്കുള്ള അവാർഡിനാണ് അഫ്സത്ത് അർഹയായത്.

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ റവന്യൂ ഡിപ്പാർട്ട്മെന്റിൽ സർവ്വേയറാണ് ഈ വനിത. റീസർവ്വേകളും, സർവ്വേ രംഗത്തെ ഫീൽഡ് വർക്കുകളുമൊക്കെ സമയബന്ധിതമായി പൂർത്തിയാക്കിയതാണ് അഫ്സത്തിനെ പുരസ്കാരത്തിന് അർഹയാക്കിയത്.

പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിനെ വലിയ ഉത്തരവാദിത്തമായി കണക്കാക്കുകയാണെന്നും ഇവർ പറഞ്ഞു. പയ്യോളി തേലേരി സ്വദേശിനിയാണ് അഫ്സത്ത്. പത്തുവർഷത്തോളമായി സർവ്വേയറായി ജോലി ചെയ്യുന്നുണ്ട്.

നേരത്തെ വയനാട് ജില്ലയിലായിരുന്നു. മൂന്നുവർഷം മുമ്പാണ് കോഴിക്കോട്ടേക്ക് വന്നത്. വാകയാട് മുസ്തഫ- സഫിയ ദമ്പതികളുടെ മകളാണ്. ഭർത്താവ് മജീദ്, നജ ഫാത്തിമ, ലനാ മെഹറിൻ എന്നിവർ മക്കളാണ്. അഫ്സത്തിന്റെ പുരസ്കാര നിറവിൽ ആഹ്ലാദിക്കുകയാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99170/best-surveyor-afsat-on-state-award)