---
title: "കെഎസ്ഇബി ജീവനക്കാര്‍ക്ക് പാര്‍ക്കോ ഹോസ്പിറ്റലിൽ  ജീവന്‍ രക്ഷാ പരിശീലനം നല്‍കി"
english_title: "Parco Hospital imparted life saving training to KSEB staff"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99325/parco-hospital-imparted-life-saving-training-to-kseb-staff-new"
published_at: "2023-02-24T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f87c822c135_parco_hospital_training.jpg"
keywords: []
---

# കെഎസ്ഇബി ജീവനക്കാര്‍ക്ക് പാര്‍ക്കോ ഹോസ്പിറ്റലിൽ  ജീവന്‍ രക്ഷാ പരിശീലനം നല്‍കി

> **Lead Summary:** **വടകര: **കെഎസ്ഇബി വടകര ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ജീവനക്കാര്‍ക്ക് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ അപകട ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കി.

## Article Content

**വടകര: **കെഎസ്ഇബി വടകര ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ജീവനക്കാര്‍ക്ക് പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ അപകട ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നല്‍കി.

പുത്തൂര്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ നടന്ന പരിശീലനത്തിന് പാര്‍ക്കോ ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. മുഹമ്മദ് റയീസ് സി, ഡോ. അബ്ദുള്‍ സമദ് പിപി നേതൃത്വം നല്‍കി.

ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എസ്.എല്‍), കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍ (സി.പി.ആര്‍) തുടങ്ങിയ സെഷനുകളിലായി നടന്ന ക്ലാസ്സിന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സ്മിത പിവി, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പ്രമോദ് പിവി, സബ് എഞ്ചിനിയര്‍ നവീന്‍ രാജ്, പാര്‍ക്കോ അസി. മാര്‍ക്കറ്റിംഗ് മാനേജര്‍ (റഫറല്‍) രാഹുല്‍ വിആര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99325/parco-hospital-imparted-life-saving-training-to-kseb-staff-new)