---
title: "പെൺവാണിഭം; മാഹിയിൽ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം "
english_title: "Trafficking in women; Trafficking under the guise of a massage center in Mahi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99385/trafficking-in-women-trafficking-under-the-guise-of-a-massage-center-in-mahi"
published_at: "2023-02-24T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8b1b79924e_police.jpg"
keywords: []
---

# പെൺവാണിഭം; മാഹിയിൽ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം 

> **Lead Summary:** **മാഹി: **മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ജയിലിന് സമീപം അനധികൃതമായി പ്രവർത്തിച്ച് വരുന്ന ആയുർ പഞ്ചകർമ്മ സ്പാ മസാജ് സെന്ററിൽ നേതൃത്വത്തിലാണ് പെൺവാണിഭം നടക്കുന്നത്.

## Article Content

**മാഹി: **മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ജയിലിന് സമീപം അനധികൃതമായി പ്രവർത്തിച്ച് വരുന്ന ആയുർ പഞ്ചകർമ്മ സ്പാ മസാജ് സെന്ററിൽ നേതൃത്വത്തിലാണ് പെൺവാണിഭം നടക്കുന്നത്.

രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാഹി എസ്.പി രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശാനുസരണം കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെ നടത്തിയ പൊലീസ് റെയ്ഡിൽ മസാജ് സെന്റർ നടത്തിപ്പുക്കാരനെയും , ബംഗളൂരു സ്വദേശിനിയായ യുവതിയെയും പൊലീസ് പിടികൂടിയത് .

മസാജ് സെന്ററിന്റെ പേരിൽ ആരംഭിച്ച വാട്സ് അപ്പ് ഗ്രൂപ്പുകളിൽ കൂടിയാണ് യുവതിയുടെ ഫോട്ടോ കാണിച്ച് പണമുറപ്പിച്ച് വാണിഭം നടത്തിയത്. മസാജ് സെന്ററിന് ലൈസൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല.

സെന്റർ നടത്തിപ്പ്കാരനായ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പിൽ വീട്ടിൽ ഷാജി (49) യെ മാഹി സി ഐ എ ശേഖറും സംഘവും അറസ്റ്റ് ചെയ്തു.

ഷാജിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ് ഐ മാരായ റീന മേരി ഡേവിഡ് , ജയശങ്കർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മാരായ പ്രസാദ് , സരോഷ്, ഹെഡ് കോൺസ്റ്റബിൾമാരായ പ്രശാന്ത്, സി വി ശ്രീജേഷ് , ഡ്രൈവർ പ്രവീൺ പങ്കെടുത്തു.

കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും, അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99385/trafficking-in-women-trafficking-under-the-guise-of-a-massage-center-in-mahi)