---
title: "ഒരുമിച്ചു മുന്നേറാൻ; കായിക പരിശീലന സെലക്ഷൻ ക്യാമ്പ്"
english_title: "to advance together; Sports training selection camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99396/to-advance-together-sports-training-selection-camp"
published_at: "2023-02-24T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8c0e0de173_bindu.jpg"
keywords: []
---

# ഒരുമിച്ചു മുന്നേറാൻ; കായിക പരിശീലന സെലക്ഷൻ ക്യാമ്പ്

> **Lead Summary:** ** വടകര: ** വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ കായിക പരിശീലന സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

** വടകര: ** വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ കായിക പരിശീലന സെലക്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 26ന് ഞായറാഴ്ച കാലത്ത് ഏഴുമണിക്ക് നാരായണ നഗരം ഗ്രൗണ്ടിൽ വെച്ചാണ് പരിപാടി. വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യും.

ലോക നിലവാരത്തിലുള്ള കായിക പ്രതിഭകളെ വടകരയിൽ സൃഷ്ടിക്കാനുള്ള മഹത്തായ ലക്ഷ്യമാണ് ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. 'ഒരുമിച്ചു മുന്നേറാം വടകര നഗരസഭയോടൊപ്പം' എന്ന ശീർഷകത്തിലാണ് പരിപാടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99396/to-advance-together-sports-training-selection-camp)