---
title: "വടകരയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ സി എച്ച്  അനുസ്മരണം സംഘടിപ്പിച്ചു"
english_title: "muslim leegu leader CH MUHammad koya memorial function -msf "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/994/muslim-leegu-leader-ch-muhammad-koya-memorial-function-msf"
published_at: "2021-10-03T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159d585984e6_ch anusaranam .jpg"
keywords: []
---

# വടകരയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ സി എച്ച്  അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **വടകര :** 'സി എച്ച് അഭിമാന ബോധത്തിന്റെ അടയാള വാക്യം ' എന്ന ശീര്‍ഷകത്തില്‍ എം എസ് എഫ് വടകര മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണം എം സി വടകര ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :** 'സി എച്ച് അഭിമാന ബോധത്തിന്റെ അടയാള വാക്യം ' എന്ന ശീര്‍ഷകത്തില്‍ എം എസ് എഫ് വടകര മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണം എം സി വടകര ഉദ്ഘാടനം ചെയ്തു.

മുന്‍സിപ്പല്‍ എം എസ് എഫ് പ്രസിഡന്റ് ഹിജാസ് വി പി അധ്യക്ഷത വഹിച്ചു.

അഡ്വ ഫാത്തിമ തഹലിയ അനുസ്മരണ പ്രഭാഷണം നടത്തി.

വടകര മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം പി അബ്ദുല്‍ കരീം, വടകര നിയോജക മണ്ഡലം എം എസ് എഫ് ജനറല്‍ സെക്രട്ടറി പി കെ മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു .മുഹമ്മദ് ആദില്‍ സ്വാഗതവും മുഹമ്മദ് അല്‍ത്താഫ് എം കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/994/muslim-leegu-leader-ch-muhammad-koya-memorial-function-msf)