---
title: "കൈകോർത്ത് നാട്; റിനൂപിന്റെ ചികിത്സക്കായി നാട് കൈകോർത്തു"
english_title: "Help is being sought for the further treatment of a young man who was seriously injured in a bike accident"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99408/help-is-being-sought-for-the-further-treatment-of-a-young-man-who-was-seriously-injured-in-a-bike-accident"
published_at: "2023-02-24T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8c942c34e4_rinoop.jpg"
keywords: []
---

# കൈകോർത്ത് നാട്; റിനൂപിന്റെ ചികിത്സക്കായി നാട് കൈകോർത്തു

> **Lead Summary:** **വടകര**: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വടകര പുറങ്കര സ്വദേശിയായ യുവാവിന്റെ തുടർ ചികിത്സക്കായി കൈകോർത്ത് നാട്. പുറങ്കര അമാനസ് വളപ്പിൽ ദിനേശന്റെ മകൻ റിനൂപിന്റെ ചികിത്സക്കായാണ് നാട്ടുകാർ ഒന്നിക്കുന്നത്.

## Article Content

**വടകര**: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വടകര പുറങ്കര സ്വദേശിയായ യുവാവിന്റെ തുടർ ചികിത്സക്കായി കൈകോർത്ത് നാട്. പുറങ്കര അമാനസ് വളപ്പിൽ ദിനേശന്റെ മകൻ റിനൂപിന്റെ ചികിത്സക്കായാണ് നാട്ടുകാർ ഒന്നിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് റിനൂപിന് പരിക്ക് പറ്റുന്നത്. ഉത്സവത്തിനായി പോയി തിരിച്ചുവരും വഴി ധർമ്മടത്തു വെച്ച് ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് അടുത്തുള്ള ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗലാപുരം തേജസ്വിനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സയ്ക്കിടെ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും റിനൂപിന്റെ ഒരു കാലു മുറിച്ചു മാറ്റേണ്ടതായി വന്നു. റിനൂപിന്റെ ഇതുവരെയുള്ള ചികിത്സിക്കും ഇനി അങ്ങോട്ടുള്ള ചികിത്സയ്ക്കുമായി 25 ലക്ഷത്തോളം രൂപ ചെലവ് വരും എന്നാണ് ഡോക്ടർമാർ പറയുന്നത്.

പുറങ്കര വാർഡ് കൗൺസിലർ പി.വിജയി പറഞ്ഞു. ഈ ചെറുപ്പക്കാരന്റെ കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറത്താണ് ഈ തുക. തുടർന്ന് നാട്ടുകാർ ചേർന്ന് ചികിത്സ ചെലവിലേക്ക് സാമ്പത്തികം കണ്ടെത്തുന്നതിന് വേണ്ടി സഹായ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

പുറങ്കര കൗൺസിലർ പി വിജയി ചെയർമാനും, മാനോജൻ. ഇ കൺവീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്. തുക കണ്ടെത്തുന്നതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബവും.

ചെയർമാൻ പി വിജയി. കൗൺസിലർ പുറങ്കര. 9495894149. കൺവീനർ മനോജൻ.ഇ 9747966558

Bank account details Account number:** 1365 1040 00 14 6982.** IFSC code: IBKL 000 1365 BANK NAME: IDBI G pay.** 9048520490**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99408/help-is-being-sought-for-the-further-treatment-of-a-young-man-who-was-seriously-injured-in-a-bike-accident)