---
title: "നൂറു മേനി സമൃദ്ധി; നന്മ കൃഷി കൂട്ടായ്മ ആഹ്ലാദത്തിൽ "
english_title: "'Nanna Krishi Kootaima' North 2nd ward vegetable harvest in Mudapillau."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99413/nanna-krishi-kootaima-north-2nd-ward-vegetable-harvest-in-mudapillau"
published_at: "2023-02-24T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8ce1c0e1d1_krishi.jpg"
keywords: []
---

# നൂറു മേനി സമൃദ്ധി; നന്മ കൃഷി കൂട്ടായ്മ ആഹ്ലാദത്തിൽ 

> **Lead Summary:** **വടകര: **' നന്മ കൃഷി കൂട്ടായ്മ' മുടപ്പിലാവിൽ നോർത്ത് രണ്ടാം വാർഡ് പച്ചക്കറി വിളവെടുപ്പ് നടത്തി. സമൃദ്ധമായ വിളവാണ് ലഭിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പച്ചക്കറി കൃഷിയിൽ വാർഡിലെ 20 ഓളം പേർ പങ്കാളികളായി.

## Article Content

**വടകര: **' നന്മ കൃഷി കൂട്ടായ്മ' മുടപ്പിലാവിൽ നോർത്ത് രണ്ടാം വാർഡ് പച്ചക്കറി വിളവെടുപ്പ് നടത്തി. സമൃദ്ധമായ വിളവാണ് ലഭിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ പച്ചക്കറി കൃഷിയിൽ വാർഡിലെ 20 ഓളം പേർ പങ്കാളികളായി.

50 സെൻറ് സ്ഥലത്താണ് കൃഷി ചെയ്തത്. പാവയ്ക്ക, പടവലം, വെള്ളരി, പയർ, ചേന, വെണ്ട, വിവിധയിനം വാഴകൾ എന്നിവയാണ് പ്രധാന ഇനങ്ങൾ. ജൈവവളം മാത്രം ഉപയോഗിച്ചതിനാൽ ഗുണമേന്മയുള്ള ഫലവും ലഭിച്ചു.

വിളകൾ കൂടുതലും നാട്ടിലുള്ളവർ തന്നെയാണ് വാങ്ങിക്കുന്നതെങ്കിലും കടകളിലും കൊടുക്കാറുണ്ട്. കൃഷി ചെയ്യാൻ പതിനയ്യായിരത്തോളം രൂപ ചെലവായി.

വളപ്രയോഗവും നനവും സംഘാംഗങ്ങൾ തന്നെയാണ് ചെയ്യുന്നത്. വിളവെടുപ്പ് ഉദ്ഘാടനം മണിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജയപ്രഭ നിർവ്വഹിച്ചു.

മണി കൃഷി ഓഫീസർ അരവിന്ദ് വി എ മുഖ്യ അതിഥിയായി. കൃഷി അസിസ്റ്റൻറ് ഷാജി, പി പി ബാലൻ, ടി പത്മനാഭൻ സംസാരിച്ചു. പ്രസിഡൻറ് പ്രഭാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. വി.വി സുരേഷ് സ്വാഗതവും, കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99413/nanna-krishi-kootaima-north-2nd-ward-vegetable-harvest-in-mudapillau)