---
title: "കുപ്രസിദ്ധ കള്ളൻ; വടകരയിൽ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ"
english_title: "Notorious Thief; A young man was arrested for threatening drivers and extorting money in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99512/notorious-thief-a-young-man-was-arrested-for-threatening-drivers-and-extorting-money-in-vadakara"
published_at: "2023-02-25T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f99c4cbbe1c_latheef_arrest.jpg"
keywords: []
---

# കുപ്രസിദ്ധ കള്ളൻ; വടകരയിൽ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ

> **Lead Summary:** **വടകര:** ദേശീയപാത കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ പാർക്ക്ചെയ്യുന്ന നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന യുവാവ് പിടിയിൽ.

## Article Content

**വടകര:** ദേശീയപാത കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ പാർക്ക്ചെയ്യുന്ന നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന യുവാവ് പിടിയിൽ.

വടകര താഴെ അങ്ങാടി ആട് മുക്ക് സ്വദേശി കൊയിലോറേമ്മൽ ലത്തീഫ് (35) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്.

ശിവകാശിയിൽനിന്നെത്തിയ ലോറി വടകര കൃഷ്ണകൃപ കല്യാണമണ്ഡപത്തിന് മുൻവശം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ പുറത്തിറങ്ങിയപ്പോൾ ഇയാളെ ഭീഷണിപ്പെടുത്തി 13,000 രൂപയും രണ്ടു മൊബൈൽ ഫോണുകളും കവർച്ചനടത്തി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

ബൈക്കിൽ ഉണ്ടായിരുന്നയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമാനരീതിയിൽ ചോമ്പാൽ പൊലീസും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈ കേസിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. നേരത്തേ ഒട്ടേറെ കളവ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ലത്തീഫിനെ ശനിയാഴ്ച കോടതിയിൽ ഹാജരാകും. അന്വേഷണസംഘത്തിൽ സി.ഐ. പി.എം. മനോജ്, എസ്.ഐ. സജീഷ്, യൂസഫ്, എ.എസ്.ഐ. കെ.പി. രാജീവൻ, സീനിയർ സി.പി.ഒ. വി.വി. ഷാജി എന്നിവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99512/notorious-thief-a-young-man-was-arrested-for-threatening-drivers-and-extorting-money-in-vadakara)