---
title: "സൗജന്യ വക്കീൽ; പ്രതിഷേധവുമായി ബാർ അസോസിയേഷൻ"
english_title: "Free lawyer; Bar association with protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99612/free-lawyer-bar-association-with-protest"
published_at: "2023-02-25T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9ee85c67a9_advocate.jpg"
keywords: []
---

# സൗജന്യ വക്കീൽ; പ്രതിഷേധവുമായി ബാർ അസോസിയേഷൻ

> **Lead Summary:** **വടകര:** കുറ്റവാളികൾക്ക് കേസ് നടത്താൻ സൗജന്യ വക്കീൽ. പ്രതിഷേധവുമായി ബാർ അസോസിയേഷൻ രംഗത്ത്. രാജ്യവ്യാപകമായി ലീഗൽ സർവ്വീസ് അതോറിറ്റി നടപ്പാക്കിയ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ സംവിധാനത്തിനെതിരെ പ്രതിഷേധവുമായി അഭിഭാഷകർ.

## Article Content

**വടകര:** കുറ്റവാളികൾക്ക് കേസ് നടത്താൻ സൗജന്യ വക്കീൽ. പ്രതിഷേധവുമായി ബാർ അസോസിയേഷൻ രംഗത്ത്. രാജ്യവ്യാപകമായി ലീഗൽ സർവ്വീസ് അതോറിറ്റി നടപ്പാക്കിയ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ സംവിധാനത്തിനെതിരെ പ്രതിഷേധവുമായി അഭിഭാഷകർ.

27ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് വടകരയിലെ മുഴുവൻ അഭിഭാഷകരെയും ഉൾപ്പെടുത്തി പ്രതിഷേധ പ്രകടനം നടത്താൻ വടകര ബാർ അസോസിയേഷൻ തീരുമാനിച്ചു.

ഹീന കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കാണ് പൊതു ധനമുപയോഗിച്ച് ഡിഫൻസ് കൗൺസിലിനെ വെക്കുന്നത്. കൗൺസിലിന്റെ മാസശമ്പളം 65000 രൂപയാണ്.

കോഴിക്കോട് ജില്ലയിൽ ഒമ്പത് ലീഗൽ ഡിഫൻസ് കൗൺസിലിനെയാണ് നിയമിച്ചിട്ടുള്ളത്. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ള ഏത് കുറ്റവാളിക്കും നിയമപരിരക്ഷ ഉറപ്പ്.

കുറ്റം ചെയ്തതിനുശേഷം ലീഗൽ സർവ്വീസ് അതോറിറ്റിയെ അറിയിച്ചാൽ മതി. അവർ വക്കീലിനെ വെച്ച് ജാമ്യം എടുക്കുകയും കേസ് നടത്തുകയും ചെയ്യും.

ഇത് പൊതുസമൂഹത്തിന് മുമ്പിൽ നീതിന്യായ വ്യവസ്ഥയ്ക്കും, നീതി നിർവ്വഹണത്തിനും അവമതിപ്പുണ്ടാക്കുന്നതാണ്. ബാർ അസോസിയേഷൻ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99612/free-lawyer-bar-association-with-protest)