---
title: "എൽ.ഡി.എഫ് ധാരണ; നഗരസഭയിലെ മൂന്ന് സ്ഥാനങ്ങളിൽ മാറ്റംവരും "
english_title: "LDF Understanding; There will be changes in three positions in the municipal council"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99624/ldf-understanding-there-will-be-changes-in-three-positions-in-the-municipal-council"
published_at: "2023-02-25T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9fa28b2c90_vadakara_nagarasabha.jpg"
keywords: []
---

# എൽ.ഡി.എഫ് ധാരണ; നഗരസഭയിലെ മൂന്ന് സ്ഥാനങ്ങളിൽ മാറ്റംവരും 

> **Lead Summary:** **വടകര:** എൽഡിഎഫ് ധാരണ പ്രകാരം വടകര നഗരസഭയിലെ മൂന്ന് സ്ഥാനങ്ങളിൽ മാറ്റം വരും. ഇടതുമുന്നണിയിലെ ധാരണപ്രകാരം വടകര നഗരസഭയിലെ വൈസ്‌ ചെയർമാൻ സ്ഥാനത്തിലും ക്ഷേമകാര്യ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങളിലുമാണ് മാറ്റംവരിക.

## Article Content

**വടകര:** എൽഡിഎഫ് ധാരണ പ്രകാരം വടകര നഗരസഭയിലെ മൂന്ന് സ്ഥാനങ്ങളിൽ മാറ്റം വരും. ഇടതുമുന്നണിയിലെ ധാരണപ്രകാരം വടകര നഗരസഭയിലെ വൈസ്‌ ചെയർമാൻ സ്ഥാനത്തിലും ക്ഷേമകാര്യ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങളിലുമാണ് മാറ്റംവരിക.

ഇതിന്റെ ഭാഗമായി വൈസ് ചെയർപേഴ്‌സൺ എൽ.ജെ.ഡി.യിലെ കെ.കെ. വനജ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.പി.ഐ.യിലെ പി. സജീവ് കുമാർ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സി.പി.എമ്മിലെ വി. വിജയി എന്നിവർ രാജിനൽകി.

ഈ സ്ഥാനങ്ങളിലേക്ക് വൈകാതെ തിരഞ്ഞെടുപ്പ് നടക്കും. ധാരണപ്രകാരം ഇനി വൈസ് ചെയർമാൻസ്ഥാനം സി.പി.ഐ.ക്കായിരിക്കും.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം സി.പി.എം. ഏറ്റെടുക്കും. വികസനകാര്യം എൽ.ജെ.ഡി.ക്ക് തിരികെ നൽകും. എൽ.ഡി.എഫിൽ നേരത്തേയുള്ള ധാരണപ്രകാരം വൈസ് ചെയർമാൻസ്ഥാനം ആദ്യത്തെ മൂന്നുവർഷം സി.പി.എം., എൽ.ജെ.ഡി., സി.പി.ഐ. എന്നീ കക്ഷികൾക്കും അവസാനത്തെ രണ്ടുവർഷം സി.പി.എമ്മിനുമാണ്. ഇതിനിടെ ഐ.എൻ.എല്ലും ഉപാധ്യക്ഷസ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99624/ldf-understanding-there-will-be-changes-in-three-positions-in-the-municipal-council)