---
title: "പൂച്ചട്ടി പരിപാലനം; തുക എന്തിന് അനുവദിക്കുന്നു?- മുസ്ലിം ലീഗ് "
english_title: "Flower Pot Care; Why is the amount allowed?- Muslim League"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99631/flower-pot-care-why-is-the-amount-allowed-muslim-league"
published_at: "2023-02-25T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa01104d98a_poochetti.jpg"
keywords: []
---

# പൂച്ചട്ടി പരിപാലനം; തുക എന്തിന് അനുവദിക്കുന്നു?- മുസ്ലിം ലീഗ് 

> **Lead Summary:** **വടകര: **പൂച്ചെട്ടി പരിപാലനത്തിന് തുക അനുവദിച്ചതിനെതിരെ മുസ്ലിം ലീഗ് വടകര മുൻസിപ്പൽ കമ്മിറ്റി. നഗര സൗന്ദര്യ വൽക്കരണം എന്ന പേരിൽ വടകര ടൗണിലെ പഴയ ബസ്റ്റാൻഡ് മുതൽ എടോടി വരെ പൂച്ചെട്ടികൾ സ്ഥാപിച്ചിരിക്കുകയാണ്.

## Article Content

**വടകര: **പൂച്ചെട്ടി പരിപാലനത്തിന് തുക അനുവദിച്ചതിനെതിരെ മുസ്ലിം ലീഗ് വടകര മുൻസിപ്പൽ കമ്മിറ്റി. നഗര സൗന്ദര്യ വൽക്കരണം എന്ന പേരിൽ വടകര ടൗണിലെ പഴയ ബസ്റ്റാൻഡ് മുതൽ എടോടി വരെ പൂച്ചെട്ടികൾ സ്ഥാപിച്ചിരിക്കുകയാണ്.

ഇത് വ്യാപാരികളുടെ സഹകരണത്തിലാണ് എന്നാണ് പറയപ്പെട്ടത്. എന്നാൽ ചെടി പരിപാലനം എന്ന പേരിൽ പ്രതിമാസം 58000 രൂപയ്ക്ക് ഒരു വ്യക്തിക്ക് കരാർ നൽകിയിരിക്കുകയാണ്.

അതായത് ഒരു ദിവസം പൂച്ചെട്ടി പരിപാലനത്തിനായി രണ്ടായിരം രൂപയോളം ചെലവ്. സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ സ്ഥാപിച്ച ഏതാനും ചെടിച്ചട്ടികൾ നനക്കാൻ മാസമാസം 58000 രൂപ അനുവദിച്ചതിന്റെ പിന്നിലും അഴിമതി ഉണ്ടെന്ന് നേതാക്കൾ പറഞ്ഞു.

എൻ പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. വി കെ അസീസ്, സി വി മമ്മു, എം പി അബ്ദുൽ കരീം, എം ഫൈസൽ, വി. ഫൈസൽ, എംപി റഫീഖ് മാസ്റ്റർ, അൻസാർ മകച്ചേരി ചർച്ചയിൽ പങ്കെടുത്തു. എം പി അബ്ദുൽ കരീം സ്വാഗതവും പി കെ സി റഷീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99631/flower-pot-care-why-is-the-amount-allowed-muslim-league)