---
title: "ബൈക്കപകടം; യുവാവിന് ദാരുണന്ത്യം"
english_title: "bike accident; A tragic end for the young man"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99632/bike-accident-a-tragic-end-for-the-young-man"
published_at: "2023-02-25T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa01f7402b2_bike_accident.jpg"
keywords: []
---

# ബൈക്കപകടം; യുവാവിന് ദാരുണന്ത്യം

> **Lead Summary:** ** മടപ്പള്ളി:** കാപ്പാട് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വടകര കേളു ബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണു ആണ് മരിച്ചത്.

## Article Content

** മടപ്പള്ളി:** കാപ്പാട് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വടകര കേളു ബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണു ആണ് മരിച്ചത്.

ഇന്ന് പുലർച്ചയാണ് അപകടം സംഭവിച്ചത്. വീടിന്റെ ചുറ്റു മതിലിനും പോസ്റ്റിനും ഇടയിൽ കുടുങ്ങിയ നിലയിലാണ് ബൈക്ക് കണ്ടെത്തിയത്.

സമീപത്ത് യുവാവ് വീണു കിടക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബൈക്കിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99632/bike-accident-a-tragic-end-for-the-young-man)