---
title: "മുടപ്പിലാവില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങി മരിച്ചു"
english_title: "The young man drowned while bathing in the creek"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/997/the-young-man-drowned-while-bathing-in-the-creek"
published_at: "2021-10-03T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159da0f08727_jijin - mudapilavil .jpg"
keywords: []
---

# മുടപ്പിലാവില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ്  മുങ്ങി മരിച്ചു

> **Lead Summary:** **വടകര: **മുടപ്പിലാവില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടത്തനാട് കോളേജിനു സമീപം ഓണിയം പറമ്പത്ത് ജിജിന്‍ (കിച്ചു ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കൂട്ടുകാരോടൊപ്പം ചിറയില്‍ കുളിക്കുന്നതിനിടയില്‍ ജിജിന്‍ ചിറയില്‍ മുങ്ങിപ്പോവുകയായിരുന്നു.

## Article Content

**വടകര: **മുടപ്പിലാവില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടത്തനാട് കോളേജിനു സമീപം ഓണിയം പറമ്പത്ത് ജിജിന്‍ (കിച്ചു ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കൂട്ടുകാരോടൊപ്പം ചിറയില്‍ കുളിക്കുന്നതിനിടയില്‍ ജിജിന്‍ ചിറയില്‍ മുങ്ങിപ്പോവുകയായിരുന്നു.

തുടര്‍ന്ന് വടകര ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ചിറ നവീകരണ പ്രവൃത്തി തുടങ്ങിയിരുന്നു. ഒരു കോടി രൂപ ചിലവഴിച്ചാണ് നവീകരണം നടത്തിയത്. ഇതിന് ശേഷം ചിറയുടെ ആഴം വര്‍ധിച്ചെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പ്രവാസിയായ ജിജിന്‍ ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്‍: രാജു. അമ്മ: വത്സല. സഹോദരി: ജിന്‍സി.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/997/the-young-man-drowned-while-bathing-in-the-creek)