---
title: "സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ; ബി.സുരേഷ് ബാബുവിന് സ്നേഹാദരം "
english_title: "B. Suresh Babu was felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99842/b-suresh-babu-was-felicitated"
published_at: "2023-02-26T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb5175d7eeb_ADARAM.jpg"
keywords: []
---

# സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ; ബി.സുരേഷ് ബാബുവിന് സ്നേഹാദരം 

> **Lead Summary:** **വടകര: ** സാഹിത്യ പുരസ്കാര ജേതാവ് ബി.സുരേഷ് ബാബുവിന് സ്നേഹാദരം. സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ഗ്രന്ഥശാല പ്രവർത്തകനുമായ സുരേഷ് ബാബുവിനെ പുതുപ്പണം ഗ്രന്ഥാലയം& കലാസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

## Article Content

**വടകര: ** സാഹിത്യ പുരസ്കാര ജേതാവ് ബി.സുരേഷ് ബാബുവിന് സ്നേഹാദരം. സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ഗ്രന്ഥശാല പ്രവർത്തകനുമായ സുരേഷ് ബാബുവിനെ പുതുപ്പണം ഗ്രന്ഥാലയം& കലാസമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ ബാലൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് പി കെ ബാലൻ അധ്യക്ഷത വഹിച്ചു.

പ്രഭാത് ബുക്ക് ഹൗസ് ഏർപ്പെടുത്തിയ അഡ്വ: ടി. കുഞ്ഞിരാമക്കുറിപ്പ് എൻഡോവ്മെന്റ് തുകയായ പതിനായിരം രൂപയുടെ പുസ്തകങ്ങളും ഫലകവും പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ ടിവി ബാലൻ ഗ്രന്ഥാലയത്തിന് സമർപ്പിച്ചു.

ലൈബ്രറി കൗൺസിൽ താലൂക്ക് വായന മത്സര, ബാല കലോത്സവ വിജയികൾക്ക് ജില്ലാ എക്സിക്യൂട്ടീവ് അംഗം സോമൻ മുതുവന സമ്മാനങ്ങൾ വിതരണം ചെയ്തു. ടി. ഭാസ്കരൻ സംസാരിച്ചു. സെക്രട്ടറി പി രാജൻ സ്വാഗതവും സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99842/b-suresh-babu-was-felicitated)