---
title: "ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി; മാഹിയിൽ ബൈക്ക് വിളംബര റാലി സംഘടിപ്പിച്ചു "
english_title: "Mahi District Muslim League Committee organized a bike announcement rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99849/mahi-district-muslim-league-committee-organized-a-bike-announcement-rally"
published_at: "2023-02-26T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb589519d92_MUSLIM_LEAUGE_BIKE_RALLY_MAHI.jpg"
keywords: []
---

# ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി; മാഹിയിൽ ബൈക്ക് വിളംബര റാലി സംഘടിപ്പിച്ചു 

> **Lead Summary:** **മാഹി:** ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ ബൈക്ക് വിളംബര റാലി സംഘടിപ്പിച്ചു.

## Article Content

**മാഹി:** ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ ബൈക്ക് വിളംബര റാലി സംഘടിപ്പിച്ചു.

മാഹി പന്തക്കൽ മുലക്കടവിൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും വടകര മണ്ഡലം പ്രസിഡൻ്റുമായ എം സി വടകര മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.ടി കെ റഷീദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

റഫീക്ക് ടി മുഖവുര ഭാഷണം നടത്തി. പി യൂസുഫ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പോണ്ടിച്ചേരി സംസ്ഥാന ട്രഷറർ എം.പി അഹ്മദ് ബഷീർ, എം എ മഹ്മൂദ്, റഹ്ദാദ് മൂഴിക്കര സംസാരിച്ചു.

പൂഴിത്തലയിൽ നടന്ന സമാപന പരിപാടി പി.ടി.കെ റഷീദ് അദ്ധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി സംസ്ഥന ട്രഷറർ എം പി അഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.

പാനൂർ മുനിസിപ്പൽ കൗൺസിലർ ആവോളം ബഷീർ മുഖ്യ പ്രഭാഷണം നടത്തി.കരീം പള്ളൂർ, ദുബൈ-മാഹി കെ.എം സി സി പ്രസിഡൻ്റ് കെ.സി.നാലകത്ത് സംസാരിച്ചു.

റഫീക്ക് വികെ,റഫീക്ക് ടി, എ.വി ഇസ്മായിൽ, റഹ്മാൻ പന്തക്കൽ, അൽതാഫ് പാറാൽ, ഇസ്മായിൽ ചങ്ങരോത്ത്, സമീർ വളവിൽ,ഹാഷിം മൗലവി, ഷൗക്കത്ത്, പി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99849/mahi-district-muslim-league-committee-organized-a-bike-announcement-rally)