---
title: "ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സർവറുകൾ പണിമുടക്കി; വലഞ്ഞ് പഞ്ചായത്തുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ "
english_title: "Servers in respective self-governing institutions are down."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99866/servers-in-respective-self-governing-institutions-are-down"
published_at: "2023-02-26T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb64ad42d17_surver_problem.jpg"
keywords: []
---

# ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സർവറുകൾ പണിമുടക്കി; വലഞ്ഞ് പഞ്ചായത്തുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ 

> **Lead Summary:** **വ​ട​ക​ര: **ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ർ​വ​റു​ക​ൾ പ​ണി​മു​ട​ക്കി, ജ​നം വ​ല​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ കാ​ര്യം ന​ട​ക്കാ​തെ മടങ്ങുകയാണ്.

## Article Content

**വ​ട​ക​ര: **ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ർ​വ​റു​ക​ൾ പ​ണി​മു​ട​ക്കി, ജ​നം വ​ല​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ കാ​ര്യം ന​ട​ക്കാ​തെ മടങ്ങുകയാണ്.

പ​ണം അ​ട​ക്കാ​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​നും നാ​ലും അ​ഞ്ചും ത​വ​ണ ഓ​ഫി​സു​ക​ളി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന സ്ഥി​തി​യി​ലാ​ണ്. സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​ന​മാ​യ മാ​ർ​ച്ച് മാ​സം അ​ടു​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഫ്ര​ണ്ട് ഓ​ഫി​സി​നു മു​മ്പി​ൽ നീ​ണ്ട​നി​ര​യാ​ണ്.

എ​ന്നാ​ൽ, ഇ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. സ​ർ​വ​ർ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​രു​ക​യാ​ണ്.

ഇ​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ല​ഭി​ക്കേ​ണ്ട വ​രു​മാ​ന​ത്തി​ലും കു​റ​വ് വ​ന്നു. സ​ർ​വ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​യി​ഷ ഉ​മ്മ​ർ, താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗം പ്ര​ദീ​പ് ചോ​മ്പാ​ല എ​ന്നി​വ​ർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99866/servers-in-respective-self-governing-institutions-are-down)