---
title: "വഴിയിലെ സ്ലാബ് പൊട്ടി; ഉണ്ടായിരുന്ന വഴിയിൽ കൂടെ പോയ ബൈക്കുകൾ തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധം"
english_title: "Protest against the police action of stopping the bikes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/99870/protest-against-the-police-action-of-stopping-the-bikes"
published_at: "2023-02-26T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb6b0590c22_VADAKARA_STAND_ISSUE.jpg"
keywords: []
---

# വഴിയിലെ സ്ലാബ് പൊട്ടി; ഉണ്ടായിരുന്ന വഴിയിൽ കൂടെ പോയ ബൈക്കുകൾ തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധം

> **Lead Summary:** **വടകര: **പുതിയ ബസ് സ്റ്റാൻഡിൽ കയറി പടിഞ്ഞാറു ഭാഗത്തെ കെട്ടിടങ്ങളിലേക്കു പോകുന്ന ബൈക്കുകൾ തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധം.

## Article Content

**വടകര: **പുതിയ ബസ് സ്റ്റാൻഡിൽ കയറി പടിഞ്ഞാറു ഭാഗത്തെ കെട്ടിടങ്ങളിലേക്കു പോകുന്ന ബൈക്കുകൾ തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധം.

സ്റ്റാൻഡിന്റെ പടിഞ്ഞാറുള്ള നടപ്പാത റോഡിന്റെ സ്ലാബ് പൊട്ടിയതു കൊണ്ട് ബസുകൾ നിർത്തുന്ന ഭാഗത്തു കൂടെയാണ് 2 ദിവസമായി ബൈക്കുകൾ പോവുന്നത്. ഇത് നിയമവിരുദ്ധമാണെന്നും അപകടം വരുത്തുമെന്നും നേരത്തേ മുന്നറിയിപ്പു നൽകിയ പൊലീസ് ഇന്നലെ രാവിലെ മുതൽ പിഴ ഈടാക്കാൻ തുടങ്ങിയതാണ് പ്രശ്നമായത്.

രാവിലെ 9.30ന് ഇതുവഴി പോയ ബൈക്കുകൾ മുഴുവൻ പൊലീസ് പിടികൂടി പിഴ ചുമത്തി. ബൈക്കുകൾ തടഞ്ഞാൽ സമീപത്തെ 10 കെട്ടിടങ്ങളിലെ കടകളിലേക്കും സ്ഥാപനങ്ങളിലേക്കും ആളുകൾക്കു വരാനാവില്ലെന്ന് ആരോപിച്ചായിരുന്നു വ്യാപാരികളും നാട്ടുകാരും പൊലീസുമായി വാക്കു തർക്കമുണ്ടായത്.

ഒരു മണിക്കൂറോളം നീണ്ട തർക്കത്തെ തുടർന്ന് ആളുകൾ തടിച്ചുകൂടി. ഒടുവിൽ സ്ലാബ് നന്നാക്കാൻ നഗരസഭയോട് ആവശ്യപ്പെടാമെന്ന നാട്ടുകാരുടെ അഭിപ്രായം പരിഗണിച്ച പൊലീസ് മടങ്ങിപ്പോയി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/99870/protest-against-the-police-action-of-stopping-the-bikes)