Categories
Flash News

ടി പി സ്മരണയില്‍ ഒഞ്ചിയം വര്‍ധിത ആവേശത്തോടെ ആര്‍എംപി(ഐ)

വടകര: കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിലും ടി പി ചന്ദ്രശേഖരന്റെ 9 ാം രക്തസാക്ഷി ദിനം വര്‍ധിത ആവേശത്തോടെ ആര്‍എംപി(ഐ) പ്രവര്‍ത്തകര്‍ ആചരിച്ചു. ആര്‍എംപി(ഐ) സംസ്ഥാന സെക്രട്ടറി എന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു. കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ കെ രമ, ടി കെ സിബി എന്നിവര്‍ പങ്കെടുത്തു. ടി പി വധത്തിന് വടകരയിലെ ജനങ്ങള്‍ നല്‍കിയ മധുര പ്രതികാരമാണ് കെ കെ രമയുടെ വിജയമെന്ന് എന്‍ വേണു പറഞ്ഞു. വര്‍ഗീയ ശക്തികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉള്‍പ്പന്നമാണ് രണ്ടാം പിണറായി സര്‍ക്കാറെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ചൊവ്വാഴ്ച ഒമ്പതാണ്ട് തികയുമ്പോള്‍ ടി.പി.യുടെ പ്രസ്ഥാനത്തിനും ജീവിത സഖാവിനും പുതിയ നിയോഗം വന്ന് ചേര്‍ന്നിരിക്കുകയാണ്.
വടകര മണ്ഡലത്തില്‍നിന്നും അട്ടിമറി ജയവുമായി കെ.കെ. രമ നിയമസഭയിലേക്ക് പോകുമ്പോള്‍ അത് ആര്‍.എം.പി.ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കുമെല്ലാം പുതിയ ഉണര്‍വാണ് നല്‍കുന്നത്.

തങ്ങള്‍ മുന്നോട്ടുവെച്ച രാഷ്ട്രീയം കേരളത്തിലുടനീളം സജീവമാക്കാന്‍ എം.എല്‍.എ. സ്ഥാനം സഹായിക്കുമെന്ന് ആര്‍.എം.പി. കരുതുന്നു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പുവിജയമാണ് ആര്‍.എം.പി. ഇത്തവണ വടകരയില്‍ നേടിയത്.


അത് ടി.പി.യുടെ രക്തസാക്ഷിത്വത്തിന്റെ ഒമ്പതാം വാര്‍ഷികവേളയിലായത് തീര്‍ത്തും യാദൃച്ഛികം. യു.ഡി.എഫ്. പിന്തുണയോടെ വടകരയില്‍ നേടിയ വിജയം ആര്‍.എം.പി.യെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തില്‍ ആകെ 11 വനിതാ എം.എല്‍.എ. മാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ പ്രതിപക്ഷത്തുനിന്ന് ഒരാള്‍ മാത്രമേ ഉള്ളൂ. അത് കെ.കെ. രമയാണ്.


അതുകൊണ്ടുതന്നെ സവിശേഷസ്ഥാനം പ്രതിപക്ഷനിരയില്‍ രമയ്ക്കുണ്ടാകും. കേരളം മുഴുവന്‍ രമയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയും ചെയ്യും. ടി.പി. കൊല്ലപ്പെട്ടശേഷം ആക്ടിവിസ്റ്റായി കേരളത്തിലുടനീളം വിവിധവിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ട് രമ.
പ്രതിപക്ഷനിരയിലെ ഏകവനിതാ എം.എല്‍.എ. എന്നതുകൂടിയാകുമ്പോള്‍ ഉത്തരവാദിത്വം കൂടും. വടകരയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലെ കെ കെ രമയും ആര്‍എംപി എന്ന പ്രസ്ഥാനവും. ആര്‍എംപിയുടെ പ്രവര്‍ത്തനം സംസ്ഥാനത്തില്‍ വ്യാപിക്കാനും വടകരയിലെ ജയം സഹായകമാകും.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP