Categories
Breaking News

ദേശീയ പാതയില്‍ അപകടക്കെണിയൊരുക്കി വന്‍ കുഴി

വടകര : ദേശീയപാത ബൈപാസിലെ പുതിയ ബസ് സ്റ്റാന്‍ഡ് ജംഗ്ഷിനിലെ വന്‍ കുഴി യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. പകല്‍ കനത്ത മഴയില്‍ കുഴികാണാതെ ഇരുചക്ര വാഹനങ്ങള്‍ തെന്നി മാറുന്നത് നിത്യ സംഭവമാണ് . കാര്‍ അടക്കമുള്ള വണ്ടികള്‍ക്ക് ദേശീയപാതയിലെ കുഴിയില്‍ വീണു നാശനഷ്ടങ്ങള്‍ പതിവാണ്.

ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങള്‍ പോകുന്ന വഴിയിലെ കുഴി അടക്കണമെന്ന വിവിധ കോണുകളില്‍ നിന്നു ആവശ്യം ഉയര്‍ന്നെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നിലെന്ന് പരാതിയുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി അറ്റകുറ്റ പണി നടത്തിയിട്ടില്ലെങ്കില്‍ വലിയ അപകടം വരുത്തിയിരിക്കും . കഴിഞഞ ദിവസം രാത്രി കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച വാഹനം കുഴിയില്‍ വീണു തെന്നിമാറി വന്‍ അപകടത്തില്‍ നിന്നാണ് രക്ഷപെട്ടത് ഒരു ഭാഗം ചരിഞ്ഞ സ്ഥിതിയിലായ വാഹനം കെട്ടിവലിച്ചാണ് കോഴിക്കോടേക്ക് കൊണ്ടു പോകേണ്ടി വരികയായിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP