Categories
പ്രധാന വാര്‍ത്തകള്‍

ഗർഭം അലസിപ്പിച്ചത് കാമുകിയെ സ്വന്തമാക്കാൻ; നിയമ നടപടിക്കൊരുങ്ങി ബിജിന

വടകര : ഭാര്യ ഉപേക്ഷിച്ച് മുങ്ങി കാമുകിയെ സ്വന്തമാക്കിയ യുവാവിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത് വന്നു. സന്ദീപ് തൻ്റെ ഗർഭം അലസിപ്പിച്ചത് കാമുകിയെ സ്വന്തമാക്കാനാണെന്ന് സംശയിക്കുന്നതായും നിയമ നടപടി സ്വീകരിക്കുമെന്നു കുറുന്തോടി പുതിയോട്ടിൽ മീത്തൽ ബിജിന പറയുന്നു.

വിവാഹ ശേഷമുണ്ടായ മൂന്ന് ഗർഭവും അലസി പോവുകയായിരുന്നു.എന്നാല്‍ താന്‍ ഗര്‍ഭിണിയാവിലെന്നാണ് ഭര്‍ത്താവ് പറഞ്ഞു നടന്നത്.

ഈ സമയത്ത് വീറ്റാമിൻ ഗുളികകൾ എന്ന പേരിൽ മരുന്ന് കുടിപ്പിച്ചിരുന്നതായും ബിജിന പറയുന്നു.


ബിജിനക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ വനിതകൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

16വർഷമായി ഭാര്യാ ഭർത്താക്കന്മാരായി ജീവിച്ച് ഒടുവിൽ കാമുകിക്കൊപ്പം ഒളിച്ചോടിയ സന്ദീപിന് എതിരേ കക്ഷിരാഷ്ട്രീയത്തിന്നതീതമായി വനിതകൾ പ്രതിഷേധം സംഘടിപ്പിച്ചത് സ്ത്രീ പങ്കാളിത്തം കൊണ്ട് ഒരു താക്കീതായി മാറി.

പ്ലാക്കാർഡുകളുമായി കോവിഡ് മാനദണ്ഡം പാലിച്ചു നടന്നപ്രതിഷേധ സംഗമം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു.

ബിജിനയ്ക്ക് നീതി കിട്ടും വരെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി.

എം.പി ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രജനി പി. സ്വാഗതം പറഞ്ഞു. ഷൈമരാജീവൻ, ശ്രീലതാ പ്രഭാകരൻ, അനിതാ ശിവജി തുടങ്ങിയവർ നേതൃത്വം നൽകി.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

NEWS ROUND UP