ബിയര്‍ ലോറി ബസ്സിലിടിച്ച് മറിഞ്ഞു

By | Tuesday December 19th, 2017

SHARE NEWS

വടകര: ദേശീയ പാതയില്‍ തിക്കോടിയില്‍ ബിയര്‍ ലോറി നിയന്ത്രണം വിട്ട് ബസ്സിലിടിച്ച് മറിഞ്ഞു. ആര്‍ക്കുംപരിക്കില്ല. ഇന്ന് രാവിലെയോടെയാണ്  അപകടം.

തിക്കോടി പെട്രോള്‍ പമ്പിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിരെ വന്ന പോണ്ടിച്ചേരി സര്‍ക്കാരിന്റെ ബസ്സില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു.

അപകട സമയം ലോറിയുടെ വരവ് കണ്ട് കാര്‍ ജെസിബിയില്‍ ഇടിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ കൂടി ലോറിയില്‍ ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരെ ഗതാഗതം തടസ്സെപ്പെട്ടു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...