ആമ്പുലന്‍സ് വൈകി; അപകടത്തില്‍പ്പെട്ട യുവാക്കള്‍ റോഡില്‍ കിടന്നത് അരമണിക്കൂറിലേറെ

By | Saturday December 2nd, 2017

SHARE NEWS

വടകര: പൊന്മേരിയില്‍ അപകടത്തില്‍പ്പെട്ട യുവാക്കളെ ആശുപത്രിയിലെത്തിച്ചത് വൈകിയെന്ന് ആരോപണം. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ ആബുലന്‍സ് കിട്ടിയില്ല. അരമണിക്കൂറ് കഴിഞ്ഞാണ് ആമ്പുലന്‍സ് എത്തിയതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

ഇതിനിടയില്‍ രണ്ട് യുവാക്കളും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. വടകരയിലെ ഫയര്‍ഫോഴ്‌സിന്റെ ആമ്പുലന്‍സിലാണ് അമല്‍ജിത്തിന്റേയും സൂരജിന്റേയും മൃതദേങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

വടകരയില്‍ നിന്നും നാദാപുരം ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചിരിക്കവെയാണ് തണ്ണീര്‍ പന്തല്‍ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ്സിടിച്ചത്. സൂരജിന്റെ ഉടമസ്ഥതയിലുള് കെഎല്‍ 18 പി 7721 നമ്പര്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. അയല്‍വാസികളാണ് മരിച്ച അമല്‍ജിത്തും സൂരജും.

്. അമല്‍ജിത്തിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് അപകടത്തില്‍പെട്ടവരെ കുറിച്ച് സൂചന ലഭിച്ചത്. മീത്തലേതെരുവത്ത് ദാമോദരന്റെ മകനാണ് 23കാരനായ അഭിജിത്ത്. മുടവന്തേരി മേക്കുന്നത്ത് അപ്പു എന്ന് വിളിക്കുന്ന സൂരജ്(20) ആണ് മരിച്ച രണ്ടാമന്‍. അപക വിവരം അറിഞ്ഞ് തൂണേരിയില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും വടകരയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇന്ന വൈകീട്ട് മൂന്നരയോടെയാണ് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം ഉണ്ടായത്. തണ്ണീര്‍ പന്തലില്‍ നിന്ന് വടകരയിലേക്ക് വരികയായിരുന്ന പൂജാ മോട്ടോര്‍സ് ബസ്സാണ് ബൈക്കില്‍ ഇടിച്ചത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്