വടകര: 2015ലെ വോട്ടര്‍ പട്ടിക പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം അന്യായമാണ് എന്നും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നും കുറ്റ്യാടി നിയോജക മണ്ഡലം യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
8ന് കോഴിക്കോട്ട് നടക്കുന്ന കബില്‍ സിബല്‍ പങ്കെടുക്കുന്ന യുഡിഎഫ് റാലിയും സമ്മേളനവും വിജയിപ്പിക്കാന്‍ ഞാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് തല യോഗങ്ങള്‍ 15 നകവും വാര്‍ഡ് തല യോഗങ്ങള്‍ 16 നകവും പൂര്‍ത്തിയാക്കും. ഓരോ പഞ്ചായത്തില്‍ നിന്നും 400 പേര് വീതം റാലിയില്‍ പങ്കെടുക്കും.

യോഗം പി എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ അധ്യക്ഷത വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുള്ള, കെ ടി അബ്ദുറഹിമാന്, വടയക്കണ്ടി നാരായണന്, മരക്കാട്ടേരി ദാമോദരന്‍, സി പി വിശ്വനാഥന്, സിഎം അഹമ്മദ് മൗലവി, മൂഴിക്കല്‍ ചന്ദ്രന്, എഫ് എം മുനീര്‍, തേറത്ത് കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ സംസാരിച്ചു.

News from our Regional Network
RELATED NEWS
