സര്‍വ്വേ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പ്രചരണം വടകര പൊലീസ് കേസെടുത്തു

By | Thursday December 6th, 2018

SHARE NEWS

വടകര: ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് വകുപ്പ് നടത്തുന്ന നാഷണല്‍ സാമ്പിള്‍ സര്‍വേക്കിറങ്ങിയ ഉദ്യോഗസ്ഥരുടെ ചിത്രം തെറ്റായ പരാമര്‍ശത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വടകര പൊലീസ് കേസെടുത്തു.

സര്‍വ്വേക്ക് എത്തിയ ഉദ്യേഗസ്ഥര്‍ തട്ടിപ്പുകാരാണെന്നാണ്
ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. കോട്ടപ്പള്ളി ടൗണില്‍ കഴിഞ്ഞ ദിവസം സര്‍വേ
നടത്തുമ്പോള്‍ ഒരു വീട്ടിലെ സിസിടിവില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരുടെ ചിത്രം എടുത്ത്
തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദത്തോടെ വാട്‌സപ്പ് വഴി പ്രചരിപ്പിക്കുന്നതായി ഡപ്യൂട്ടി
ഡയരക്ടര്‍ വടകര പോലീസില്‍ പരാതി നല്‍കിയിരുന്നു.

വ്യാജ പ്രചാരണത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍വേ ജോലി ചെയ്യാനോ പൊതുജനമധ്യത്തില്‍ ഇറങ്ങാനോ
കഴിയാത്ത സ്ഥിതിയായിരുന്നു. സന്ദേശം വിശ്വസിച്ച് ജനങ്ങള്‍ ചോദ്യം ചെയ്യുകയും
കൈയേറ്റത്തിനു മുതിരുകയും ചെയ്യുന്ന അവസ്ഥ പോലുമുണ്ടെന്ന് ഉ്‌ദ്യോഗസ്ഥര്‍ പറയുന്നു.

വീട്ടില്‍ സ്ഥിരമായുള്ള അംഗങ്ങള്‍, പ്രതിമാസ ചെലവ്, ഭിന്നശേഷിക്കാര്‍, വീടുകളുടെ
അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങളാണ്
ശേഖരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ്
സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാജ
പ്രചാരണം നടക്കുന്നത്.
ഇത്തരം തെറ്റായ വാര്‍ത്ത
പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
സ്വീകരിക്കുമെന്ന് വടകര പൊലീസ് അറിയിച്ചു.

Tags: , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read