സാമ്പത്തിക പ്രതിസന്ധിക്കിടെ ട്രഷറി ജീവനക്കാര്‍ക്ക് അധിക പ്രതിഫലം ; പ്രതിഷേധം ശക്തം

By | Saturday December 14th, 2019

SHARE NEWS

കോഴിക്കോട്: സാമ്പത്തികവര്‍ഷാവസാനം അധികജോലി ചെയ്ത ട്രഷറി ജീവനക്കാര്‍ക്ക് അധികപ്രതിഫലം നല്‍കാനുള്ള ധനവകുപ്പിന്റെ തീരുമാനത്തില്‍ മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നിരാശയും പ്രതിഷേധം ശക്തം.

സാമ്പത്തികവര്‍ഷാവസാനം മാര്‍ച്ച് 25 മുതല്‍ 30 വരെ പതിവ് ഓഫീസ് സമയത്തിനുശേഷവും ജോലിചെയ്ത ട്രഷറി ഡയറക്ടറേറ്റിലെയും റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിലെയും ജില്ലാ ട്രഷറികളിലെയും സബ്ട്രഷറികളിലെയും ജീവനക്കാര്‍ക്ക് ഒരുദിനബത്ത അധികശമ്പളമായി അനുവദിച്ചിട്ടുണ്ട്.

അവധിദിനമായ മാര്‍ച്ച് 31ന് ജോലിചെയ്തവര്‍ക്ക് അധികപ്രതിഫലം നല്‍കാനും ഉത്തരവുണ്ട്.

പ്രളയകാലത്തും കാലവര്‍ഷക്കെടുതിയിലും പതിവായി ദിവസങ്ങളോളം രാത്രിയുംപകലും ജോലിചെയ്യേണ്ടിവരുന്നവരാണ് റവന്യൂജീവനക്കാര്‍. ഇതുതന്നെയാണ് പഞ്ചായത്ത് ജീവനക്കാരുടെയും അവസ്ഥ. തിരഞ്ഞെടുപ്പ് കാലത്തും ഓഫീസ് സമയംനോക്കാതെ മണിക്കൂറുകളോളം ജോലിചെയ്യുന്നവരുണ്ട്. ഇവര്‍ക്കൊന്നും അധികപ്രതിഫലം നല്‍കാത്തപ്പോള്‍, ട്രഷറി ജീവനക്കാര്‍ക്കുമാത്രം ഇത് അനുവദിച്ചതില്‍ ഭരണ, പ്രതിപക്ഷ സര്‍വീസ് സംഘടനകളില്‍ അമര്‍ഷമുണ്ട്.

കെഎസ് ആര്‍ ടിസി ജീവനക്കാര്‍ക്കും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷനും ശബളവും ക്ൃത്യമായി കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം അധിക പ്രതിഫലം നല്‍കുന്നതിനോട് വിയോജിപ്പ് ശക്തമാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *