Categories
Flash News

വനം കൊള്ളക്കെതിരെ അഴിയൂരിലും ഓര്‍ക്കാട്ടേരിയിലും യുഡിഎഫ് പ്രതിഷേധം

വടകര: സംസ്ഥാനത്ത് വ്യാപകമായി നടന്ന വനംകൊള്ളക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി.

അഴിയൂര്‍ : സംസ്ഥാനത്ത് വ്യാപകമായി നടന്ന വനംകൊള്ളക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ ധര്‍ണ്ണ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ.അന്‍വര്‍ഹാജി അദ്ധ്യക്ഷം വഹിച്ചു.കണ്‍വീനര്‍ പി.ബാബുരാജ് , കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചോമ്പാല, .കാസിം നെല്ലോളി, അശോകന്‍ ചോമ്പാല, തോട്ടത്തില്‍ ശശിധരന്‍, കവിത അനില്‍കുമാര്‍ വി.കെ.അനില്‍കുമാര്‍, കെ.പി.വിജയന്‍, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രന്‍,പാമ്പള്ളി ബാലകൃഷ്ണന്‍ വി.നിക്‌സണ്‍, സോമന്‍ കൊളരാട്, പ്രേമന്‍ അഴിയൂര്‍, നസീര്‍ വീരോളി,, പി.പി.ഭാസ്‌കരന്‍, എന്‍ ധനേഷ്, ബിജു മുക്കാളി പുരുഷുരാമത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഓര്‍ക്കാട്ടേരി: വനം കൊള്ളക്കെതിരെ യുഡിഎഫ് ഏറാമല പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ക്രസന്റ് അബ്ദുള്ള അധ്യക്ഷത വഹിച്ചു. രാജഗോപാലന്‍ രയരോത്ത്, ഒ.കെ കുഞ്ഞബ്ദുള്ള, ഒ.പി മൊയ്തു, സി.കെ ഹരിദാസന്‍, പി.പി ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോമത്ത് അബൂഭക്കര്‍ , ജസീല വി.കെ, കെ.വി ബാലകൃഷ്ണന്‍, നവാസ് കെ കെ, റിയാസ് കുനിയില്‍, എ.എന്‍ പത്മനാഭന്‍, നവാസ് പിടികെ, സിറാജ് ഒടിക്കുനി എന്നിവര്‍ സംബന്ധിച്ചു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP