അക്ബര്‍ കക്കട്ടിലിന് ജന്മ നാട്ടില്‍ സ്മാരകം ഉയരുന്നു

By | Friday December 28th, 2018

SHARE NEWS

വടകര: എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനുമായിരുന്ന അക്ബര്‍ കക്കട്ടിലിന് ജന്മനാട്ടില്‍ സാംസ്‌കാരിക വകുപ്പ് സ്മാരകം നിര്‍മ്മിക്കുന്നു.

സാഹിത്യരചനകളിലൂടെ കടത്തനാടിന്റെയും ഗ്രാമ്യഭാഷയുടെ തനിമ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരന് ഉചിതമായ സ്മാരകം ഒരുക്കണമെന്ന് വായനക്കാരുടെയും
നാട്ടുകാരുടെയും ആവശ്യമാണ് പരിഗണിക്കപ്പെടുന്നത്്.

കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.

നര്‍മമധുരമായ ശൈലിയുടെ ഉടമയായ അക്ബര്‍ കക്കട്ടില്‍ നോവല്‍, ചെറുകഥ, ഉപന്യാസം, നാടകം എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ രചനകള്‍ക്ക് ഉടമയാണ്.

രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (സ്‌കൂള്‍ ഡയറി, വടക്കുനിന്നൊരു കുടുംബവൃത്താന്തം) നേടി. മുണ്ടശ്ശേരി അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...