പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകണം ; എ.കെ.എസ്.ടി.യു.

By | Friday January 11th, 2019

SHARE NEWS

വടകര:സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ പരിസ്ഥിതി സൗഹൃദവും നവോത്ഥാന മൂല്യങ്ങൾ അരക്കിട്ടുറപ്പിക്കാനുമുതകുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാണെന്ന്   തിരുവള്ളൂരിൽ നടന്ന ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ എ.കെ.എസ്.ടി.യു. കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

രാജ്യത്തെ മികച്ച പാഠ്യപദ്ധതി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന വിശേഷണം അസ്ഥാനത്താക്കുന്ന സാമൂഹിക ചലനങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.ഇത് പാഠ്യപദ്ധതിയുടെ പോരായ്മയായി തിരിച്ചറിയാൻ സാധിക്കണം. പാഠ്യപദ്ധതിയിൽ വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഭാരവാഹികളായി ടി. ഭാരതി (പ്രസിഡണ്ട്), കെ.വി.ആനന്ദൻ, ബാബു ആനവാതിൽ, സി.കെ.ഷറഫുദ്ദീൻ[ വൈസ് പ്രസിഡണ്ടുമാർ], സി.ബിജു(സെക്രട്ടറി), എൻ.പി.അനിൽകുമാർ, എൻ.വി.എം.സത്യൻ, സി.വി.സജിത്ത്[ജോ.സെക്രട്ടറിമാർ], ടി.സുഗതൻ[ട്രഷറർ]  എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.                

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...