Categories

അൽദാദ് തിരിഞ്ഞ് നോക്കി; മനസ്സ് സമ്മാനിച്ച് മൈന

വടകര : മുഹമ്മദ് സൈനുദീൻ അൽദാദിന് അതിഥിയായി എത്തിയ മൈന കുഞ്ഞ് നാടിൻ്റെ താരം.

തെരുവുകളിലൂടെ തോളിൽ മൈനയുമായ് നടന്ന് നീങ്ങുന്ന യുവാവ് കാഴ്ചക്കാരിൽ കൗതുകമാവുന്നു. അതിഥി തൊഴിലാളിയായ അൽദാദ് എവിടെ പോകുമ്പോഴും മൈന കൂടെയുണ്ടാവും.

ഓർക്കാട്ടേരി കെ എസ് ഇ ബി ഓഫിസ് റോഡിന് സമീപത്തെ വാടകമുറിയിലെ മൂലയിൽ അൽദാദ് വിരിച്ചു കൊടുക്കുന്ന വിരിപ്പിൽ രാത്രിഉറക്കം.


സ്വദേശമായ വെസ്റ്റ് ബംഗാളിലെ 24 പർഗാനയിൽ നിന്ന് പ്രത്യേകമായി വരുത്തിച്ച മുന്തിയ തരം തീറ്റയാണ് മൈനയുടെ പ്രധാന ഭക്ഷണം.

അൽദാദ് പണിക്ക് പോയാൽ എവിടെയെങ്കിലും ഒതുങ്ങി നിൽക്കും. പണി കഴിഞ്ഞ് കൂലി വാങ്ങി പുറപ്പെടാൻ നേരം പറന്ന് വന്ന് തോളിൽ ഒറ്റയിരുത്തം.

മൂന്ന് മക്കളാണ് അൽദാദിന്. ഈ ആൺ മൈന തൻ്റെ നാലാമത്തെ മകനാണെന്ന് ചിരിച്ചു കൊണ്ടു അൽദാദ് പറഞ്ഞ്.

ഇരുപത് ദിവസം മുമ്പ് ഏറാമലയിൽ നിന്ന് പണി കഴിഞ്ഞു മടങ്ങുന്നതിനിടെ ,തൻ്റെ മുന്നിൽ തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ മൈനയെ എടുത്ത് ശുശ്രൂഷിച്ചു വളർത്തുകയായിരുന്ന് അൽ ദാദ് .ജീവൻ ബാക്കിയാവുമെന്ന് പ്രതീക്ഷിച്ചില്ല.

അൽദാദ് നൽകിയ അനുകമ്പയും കരുതുലുമാണ് മൈന തിരിച്ചു നൽകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

നാട്ടിൽ നിന്ന് ഭാര്യ ഷഹീദ ബീബി യും മക്കളായ സക്കീറും, പുനാനും, രുകുഷയുമെല്ലാം ഇടതടവില്ലാതെ മൈനയുടെ വിശേഷങ്ങൾ ആരായുന്നതായി അൽദാദ് പറഞ്ഞു.

മൈനക്ക് മനസ്സിൽ പതിയുന്ന ഒരു പേര് നൽകാനുള്ള ഒരുക്കത്തിലാണ് കുടുംബം. ഒമ്പത് വർഷത്തോളമായി അൽദാദ് കേരളത്തിലുണ്ട്.

വാർത്ത വന്നാൽ മൈനയെ പോലീസ് കസ്റ്റഡിയിലെടുക്കുമോ എന്ന് അൽ ദാദ് ആശങ്കയോടെ ചോദിച്ചു.

കോവിഡ് മഹാമാരി മാറി നാട്ടിൽ പോകുമ്പോൾ പ്രായമായ ഉമ്മ താരാഫെൻ്റ മടിയിൽ മൈനയെ വെച്ച് കൊടുക്കണമെന്നാണ് അൽദാദിൻ്റെ ആഗ്രഹം.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP