കുഞ്ഞ് ആല്‍ഫൈനെ കൊലപ്പെടുത്തിയത് ആര് ?

By | Monday October 14th, 2019

SHARE NEWS


ക്രിമിനല്‍ ബുദ്ധിയില്‍ ഞെട്ടി അന്വേഷണ സംഘം

കോഴിക്കോട്: തനിക്ക് തടസ്സമായി നിന്നവരെ ഒന്നൊന്നായി ഒഴിവാക്കാന്‍ ജോളി നടത്തിയ ആസൂത്രണം പോലീസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. 14 വര്‍ഷം ഭര്‍ത്താവിനേയും വീട്ടുകാരേയും നാട്ടുകാരെയും നുണകള്‍ പറഞ്ഞ് പറ്റിച്ച് കൂടത്തായിയില്‍ ജീവിക്കാന്‍ സാധിച്ചുവെങ്കില്‍ അത് അസാധാരണ കഴിവ് തന്നെ എന്ന് സമ്മതിക്കേണ്ടി വരും.

ഓരോ മരണവും ശസ്ത്രക്രിയ പോലെ സൂക്ഷ്മമായി ജോളി നടപ്പാക്കി. ഓരോ മരണവും നേരില്‍ കണ്ട് ആസ്വദിച്ചു. ഓരോരുത്തര്‍ക്കും ഒപ്പം നിന്ന് ജീവന്റെ അവസാന മിടിപ്പും അവസാനിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം പിന്‍വാങ്ങി. ഷാജുവിനെ വിവാഹം ചെയ്യാനാണ് ഭാര്യ സിലിയേയും കുഞ്ഞ് ആല്‍ഫൈനെയും ജോളി കൊലപ്പെടുത്തിയത്. ആല്‍ഫൈനെ മരണമൂട്ടാന്‍ ജോളി തിരഞ്ഞെടുത്തത് പക്ഷേ മറ്റൊരാളെ ആയിരുന്നു.

ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മ തോമസ് മുതല്‍ സിലി വരെയുളളവരെ സ്വന്തം കൈ കൊണ്ടാണ് ജോളി വകവരുത്തിയത്. എന്നാല്‍ ആല്‍ഫൈന്റെ കാര്യത്തില്‍ ജോളി വ്യത്യസ്തമായൊരു വഴി സ്വീകരിച്ചു. 5 പേരെ മാത്രമേ താന്‍ കൊലപ്പെടുത്തിയുളളൂ എന്നും ആല്‍ഫൈനെ താന്‍ കൊന്നിട്ടില്ല എന്നുമാണ് കഴിഞ്ഞ ദിവസം ജോളി പോലീസിനോട് പറഞ്ഞത്. കുഞ്ഞിന് ഭക്ഷണം കൊടുത്ത് ഷാജുവിന്റെ സഹോദരി ആണെന്നും ജോളി വെളിപ്പെടുത്തിയിരുന്നു.

ആദ്യ കുര്‍ബാന നടക്കുന്ന ദിവസം ഷാജുവിന്റെ മൂത്ത മകന്റെ ആദ്യ കുര്‍ബാന നടക്കുന്ന ദിവസമാണ് ആല്‍ഫൈനെ കൊലപ്പെടുത്താന്‍ ജോളി തിരഞ്ഞെടുത്തത്. സിലി മുറ്റത്തെ പന്തലില്‍ ബന്ധുക്കള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ആല്‍ഫൈന് ഭക്ഷണം കൊടുക്കാന്‍ സിലി നാത്തൂനായ ഷീനയോട് വിളിച്ച് പറയുന്നത് ജോളി കേട്ടു. ഷീനയ്ക്ക് മുന്‍പേ ജോളി അടുക്കളയിലെത്തി.

കുഞ്ഞിന് കഴിക്കാനുളള ബ്രെഡിലാണ് ജോളി സയനൈഡ് കലര്‍ത്തിയത്. ഷാജുവിന്റെ മാതാപിതാക്കളും ജോലിക്കാരിയും അയല്‍വാസിയായി ഒരു സ്ത്രീയും ഈ സമയത്ത് അടുക്കളയില്‍ ഉണ്ടായിരുന്നു. ഇവരുടെ കണ്ണ് വെട്ടിച്ചാണ് ജോളി ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയത്. ഒരു ചെറിയ കുപ്പിയില്‍ ജോളി സയനൈഡ് എപ്പോഴും ഒപ്പം കരുതിയിരുന്നു.

ജോളി കുഞ്ഞിനുളള ഭക്ഷണം ഷീനയ്ക്ക് കൈമാറുന്നത് കണ്ടതായി സാക്ഷി മൊഴിയുണ്ട്. ജോളി കുഞ്ഞിന് വിഷം ചേര്‍ത്ത് നല്‍കിയ ബ്രെഡിന്റെ ബാക്കി എവിടെ എന്ന് ആര്‍ക്കും കണ്ടെത്താനായിട്ടില്ല. സയനൈഡ് ചേര്‍ത്ത ബ്രഡ് കഴിച്ച കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വന്നു. ബോധരഹിതയായ കുഞ്ഞിനെയും കൊണ്ട് പോയ ആശുപത്രിയിലേക്ക് ജോളി പോയിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്