Categories
Flash News

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കര്‍ശന നിയന്ത്രണം വടകരയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

വടകര: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വടകര സി ഐയുടെ നേത്യത്വത്തില്‍ സര്‍വ്വകക്ഷി യോഗം സംഘടിപ്പിച്ചു.

വടകര പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗ തീരുമാനങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വടകര പോലീസ്‌റ്റേഷന്‍ എസ് എച്ച് ഒ സുശാന്ത് കെ.എസ്. എസ് ഐ ഷറഫുദീന്‍ കെ.എ എന്നിവരുടെ നേതൃത്വത്തില്‍ വടകര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 5 പഞ്ചായത്തിലെയും മുനിസ്സിപ്പാലിറ്റിയിലെയും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് സര്‍വ്വകക്ഷി യോഗം നടന്നു .


യോഗ തീരുമാനങ്ങള്‍

  • പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും പ്രചരണ ബോര്‍ഡുകളും ഉടനടി എടുത്തു മാറ്റാന്‍ തീരുമാനിച്ചു
  • ഇലക്ട്രിക് പോസ്റ്റുകള്‍ , റോഡുകള്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകളോ ചിഹ്നമോ എഴുതുവാന്‍ പാടില്ല
  • സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണങ്ങളോ, പ്രകോപനമോ സ്പര്‍ദയോ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഒഴിവാക്കുക
  • നിയമാനുസൃതമായി മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ
  • ഒരു പൊതുയോഗം നടക്കുന്ന സ്ഥലത്ത് മറ്റൊരു പ്രചരണ വാഹനം കടന്നു പോകുകയാണെങ്കില്‍ പ്രചരണ വാഹനത്തിലെ ഉച്ചഭാഷിണ് ഓഫ് ചെയ്യേണ്ടതാണ്
    തീരുമാനം ലംഘിക്കുന്നവരുടെ പേരില്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP