പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാ ജനവിഭാഗവും സമരസജ്ജരാകണം; മുല്ലപ്പള്ളി രാമചന്ദ്രന്‍

By | Monday December 23rd, 2019

SHARE NEWS

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല എല്ലാ ജനവിഭാഗവും സമര സജ്ജരാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച കെ കരുണാകരന്‍ ജന്മദിനാഘോഷം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഭീതിതമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നിലപാടുകള്‍ മാറ്റേണ്ടി വരില്ല. നിലപാടെടുക്കുമ്പോള്‍ ലാഭ നഷ്ടങ്ങള്‍ നോക്കാറില്ല.

പാര്‍ട്ടിയിലെ അഭിപ്രായ വെത്യാസങ്ങളെ മാനിച്ച നേതാവായിരുന്നു കെ കരുണാകരന്‍.എല്ലാകാലത്തും മതേതരത്വത്തിന്റെ ഉജ്ജ്വല പ്രതീകമായിരുന്നു അദ്ദേഹം. ആ തുറന്ന പുസ്തകം വായിക്കാന്‍ പുതു തലമുറ തയ്യാറാവണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു അദ്ധ്യക്ഷത വഹിച്ചു. പി.എം അബ്ദുറഹ്മാന്‍, കെ.എം ഉമ്മര്‍, കെ രാമചന്ദ്രന്‍, പി ഉഷാദേവി, രാജേഷ് കിഴരിയൂര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്