Categories
Flash News

അമൃതയുടെ മരണം;മുഖ്യപ്രതിക്ക് വേണ്ടി രാജ്യത്തെ വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

അഴിയൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമൃതയുടെ മരണവുമായി  ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി അഴിയൂര്‍ എരിക്കിന്‍ചാല്‍ സ്വദേശി  ഇര്‍ഷാദിനു(18 ) വേണ്ടി രാജ്യത്തെ വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ്  വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബെംഗളൂരു വഴി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇയാള്‍ക്കുവേണ്ടി കഴിഞ്ഞ ദിവസം കേസന്വേഷണസംഘം ബെംഗളൂരുവില്‍ തെരഞ്ഞെത്തിയെങ്കിലും കണ്ടെത്താനായില്ല.
ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളുടെ സുഹൃത്ത് അഴിയൂര്‍ എരിക്കന്‍ചാല്‍ തോട്ടുമുഖത്ത് ഫൈറൂസിനെ ചോമ്പാല പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ചത്. ഇക്കഴിഞ്ഞ 24 നാണ് മുക്കാളി റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള റെയില്‍ പാളത്തില്‍ അമൃതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുമ്പ് പ്രതികളോടൊപ്പം റെയില്‍വേ ട്രാക്കിലൂടെ സഞ്ചരിച്ചതായും അറസ്റ്റിലായ പ്രതി മൊഴി നല്‍കിയിരുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

NEWS ROUND UP