Categories
Breaking News

മണിയൂരില്‍ ആശാ പ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് പരാതി


വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആശാ പ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആശാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയിലുള്ള പത്തൊമ്പതാം വാര്‍ഡില്‍ ഫീല്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ ആശ പ്രവര്‍ത്തകയെ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുകയും കൈയ്യേറ്റം ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി.

ഓണ്‍ലൈന്‍ യോഗത്തില്‍ കുടുംബാരോഗ്യ കേന്ദ്രം ആശ പ്രവര്‍ത്തകരുടെ ലീഡര്‍ ഷൈമ എ അദ്ധ്യക്ഷത വഹിച്ചു. സബ്‌സെന്റര്‍ ലീഡര്‍ പ്രീത എം.എ സ്വാഗതം പറഞ്ഞു. സബ് സെന്റര്‍ ലീഡര്‍മാരായ രാധ കെ.സി, രേഖ പി, ഷൈമ പി.എം, രജില പി.എം, ശോഭ കെ.കെ എന്നിവര്‍ സംസാരിച്ചു. ഷീന കെ നന്ദി പറഞ്ഞു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP