Categories

അനാദി കടകളും ബേക്കറികളും ബില്ല് നൽകണം – സപ്ലൈ ഓഫീസർ

വടകര : താലൂക്കിലെ അനാദികടകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നിന്നും വില്പന നടത്തുന്ന സാധനങ്ങളുടെ ബില്ല് നൽകുന്നില്ല എന്ന നിരവധി പരാതികൾ ലഭിച്ചതായും ബിൽ നിർബന്ധമായി നൽകണമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

വില്കുന്ന സാധനങ്ങളുടെ പേര് ,അളവ് ,വില എന്നിവ കാണിക്കുന്ന ബില്ല് നൽകേണ്ടത് കച്ചവടക്കാരൻ്റെ ഉത്തരവാദിത്വവും ബില്ല് ലഭിക്കേണ്ടത് ഉപഭോക്താവിൻ്റെ അവകാശവുമാണ്. ആയതിനാൽ താലൂക്കിലെ അനാദി കടകൾ, ബേക്കറികൾ തുടങ്ങി എല്ലാകച്ചവട സ്ഥാപനങ്ങളും വിൽക്കുന്ന സാധനങ്ങളുടെ ബില്ല് നിർബന്ധമായും നൽകേണ്ടതാണ്.

ഉപഭോക്താക്കൾ ബില്ല് നിർബന്ധമായും ചോദിച്ച് വാങ്ങേണ്ടതുമാണ്. നഗരങ്ങളിലെ ബേക്കറികൾ നിർബന്ധമായും കമ്പ്യൂട്ടറൈസ്ഡ് ബില്ല് തന്നെ നൽകേണ്ടതാണ് – ഉപഭോക്താക്കൾ ബില്ല് ആവശ്യപ്പെട്ടിടും ലഭിക്കുന്നില്ലങ്കിൽ മാത്രം പരാതി അറിയിക്കാവുന്നതാണെന്നും സപ്ലൈ ഓഫീസർ പറഞ്ഞു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

English summary: Anadi shops and bakeries must pay the bill - Supply Officer

NEWS ROUND UP