വേനല്‍ചൂടില്‍ വാടി തളര്‍ന്ന് അംഗന്‍വാടിയിലെ കുരുന്നുകള്‍

By news desk | Friday April 13th, 2018

SHARE NEWS

വടകര: കടുത്ത വേനലില്‍ ഉരുകി തളര്‍ന്ന് അംഗന്‍വാടി കുട്ടികള്‍. ചൂട് കനത്തോടെ അവധിക്കാല പഠനവും പരിശീലന പരിപാടികളും വിലക്ക് കൊണ്ട് ഡിപിഐ ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും അംഗന്‍വാടിയിലെ കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെന്നുമായില്ല.

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളില്‍ മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഉള്ളത്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളിലെ കുട്ടികളാണ് പ്രധാനമായും ദുരിതമനുഭവഭിക്കുന്നത്.
വൈദ്യുതീകരിക്കാത്ത അംഗന്‍വാടികളില്‍ ഉച്ച സമയത്തെ കടുത്ത ചൂടില്‍ നിന്ന് രക്ഷ തേടാന്‍ യാതൊരു വഴിയുമില്ല. കുട്ടികളോടൊപ്പം വര്‍ക്കര്‍മാരും കടുത്ത ചൂടില്‍ ദുരിതമനുഭവിക്കുകയാണ്. ചൂട് കൂടിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് ഭക്ഷ്യ വസ്തുക്കള്‍ വീട്ടിലേക്ക് എത്തിക്കാനുള്ള അവസരമൊരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...