അഴിയൂരിന് ആശ്വാസം നല്‍കി 275 പേരുടെ ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവ്

By | Friday August 7th, 2020

SHARE NEWS

വടകര: അഴിയൂരിന് ആശ്വാസമായി റൈറ്റ് ചോയ്‌സ് സ്‌കൂളില്‍ വച്ച് ഇന്ന് നടത്തിയ 275 പേരുടെ ആന്റിജന്‍ ടെസ്റ്റില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായത് അഴിയൂരിന് ആശ്വാസമായി.

മുക്കാളി, കുഞ്ഞിപ്പള്ളി, എന്നിവിടങ്ങളിലെ കച്ചവടക്കാര്‍, ഹാര്‍ബറിലെ ഡ്രൈവര്‍മാര്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, ആര്‍ ആര്‍ ടി അംഗങ്ങള്‍, എന്നിവര്‍ക്കാണ് ടെസ്റ്റ് നടത്തിയത്.

കൂടാതെ കഴിഞ്ഞദിവസം പോസിറ്റീവ് രോഗികളായി മാണിയൂര്‍ FLTC യില്‍ പ്രവേശിപ്പിക്കപ്പെട്ട നാലുപേരുടെയും കോവിഡ് 19 ടെസ്റ്റും നെഗറ്റീവ്, ഇതോടെ അഴിയൂരില്‍ നിലവില്‍ പോസിറ്റീവ് രോഗികളില്ല. എല്ലാവരുടെയും ഫലം നെഗറ്റീവാണ്.

മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഭാഗിക കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് അഴിയൂരിലെ 6,10,13, 15 എന്നീ വാര്‍ഡുകളെ ഒഴിവാക്കി കിട്ടുവാന്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി.

ആന്റിജന്‍ ടെസ്റ്റിന് മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുല്‍ നസീര്‍ നേതൃത്വം നല്‍കി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *