അപ്രോച്ച് റോഡ് നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട്ഡി വൈ എഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

By | Tuesday June 11th, 2019

SHARE NEWS

വടകര: വടകര മാഹി കനാലിന് കുറുകെ കല്ലേരിയില്‍ നിര്‍മ്മിച്ച പാലത്തിന്റെ അപ്രോറോച്ച് റോഡ് നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട്. റോഡ് തകര്‍ന്നു.ഗുണനിലവാരമില്ലാത്ത മണ്ണ് ഉപയോഗിച്ചതിനാല്‍ ടാറിംഗ് നടത്തിയ റോഡ് തകര്‍ന്നു.

ഓവ് ചാലിന്റെ അശാസ്ത്രീയത കാരണം റോഡില്‍ വെള്ളം കയറി ഗതാഗതവും തടസ്സപ്പെട്ടു.

അപ്രോച്ച് റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഡിവൈഎഫ്‌ഐ.

ഇതിനിടെ കോടികളുടെ അഴിമതി നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കല്ലേരി പാലത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് റോഡ് താഴ്്്ന്ന് പോയി റോഡില്‍ വിള്ളല്‍ വീണത്.

മഴ കനക്കുന്നതോടെ വന്‍ അപകട സാധ്യതയാണ് ഇവിടെ കാത്തിരിക്കുന്നത്. ഗുണനിലവിരമില്ലാത്ത മണ്ണാണ് റോഡ് ഉയര്‍ത്താന്‍ ഉപയോഗിച്ചതെന്നും യഥാസമയം റോഡ് റോളര്‍ ഉപയോഗിച്ച് ബലപ്പെടുത്തിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. കാസര്‍കോട് കേന്ദ്രീകരിച്ചിട്ടുള്ള സ്വകാര്യ കരാറുകാരനാണ് അപ്രോച്ച് റോഡ് നിര്‍മ്മിച്ചുള്ളത്.

പാലം ഗതാഗതത്തിന് തുറക്കും മുമ്പെയാണ് റോഡ് തകര്‍ന്നത്.  വന്‍തോതില്‍ വെള്ളമൊഴുകുന്ന റോഡിന് ഇരുവശവും ശാസ്ത്രീയമായി ഓവുചാല്‍ നിര്‍മ്മിച്ചിട്ടില്ല.

ഇത് കാരണം ആദ്യ മഴയില്‍ തന്നെ വെള്ളം കെട്ടി കിടക്കുകയാണ്. ചൊവ്വാഴ്ച രാവിലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന്‍ ജെസിബി ഉപയോഗിച്ച് കെട്ടി കിടക്കുന്ന വെള്ളം നീക്കം ചെയ്തിട്ടുണ്ട്.

കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച് കല്ലേരി പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്ന നിലയില്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്