സിപിഎം ജില്ലാ സെക്രട്ടറിയെ ബോംബെറിഞ്ഞ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

By | Tuesday November 27th, 2018

SHARE NEWS

നാദാപുരം: സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററെ ബോംബേറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി എന്‍ പി രുപേഷ് , നാദാപുരം കല്ലാച്ചി സ്വദേശി ഷിജിന്‍ എന്നിവരാണ് അറസ്റ്റില്‍.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി ക്രൈംബ്രാഞ്ച്
ചോദ്യം ചെയ്യുകയാണ്.
ഇവര്‍ കുറ്റം സമ്മതിച്ചതായും അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. കഴിഞ്ഞ ജൂണ്‍
ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയാണ് ജിപിഎം ജില്ലാ കമ്മറ്റി ഓഫീസായ സിഎച്ച്
കണാരന്‍ മന്ദിരത്തിനു നേരെ
ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി
പി മോഹനന്‍ ഓഫീസിലെത്തുന്നതിന്
മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു
ആക്രമണം.
തിരുവനന്തപുരത്ത് ബിജെപി ജില്ലാ
ഓഫീസ് ആക്രമിക്കപ്പെട്ടതിന്
പിന്നാലെ നടന്ന സംഭവത്തിനു
പിന്നില്‍ ആര്‍എസ്എസ് ആണെന്ന്
സിപിഎം ആരോപിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...